കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ആസ്ഥാനമായ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം പുതിയ ബസ്സ്റ്റാന്റിന് സമീപം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 32 ലക്ഷം രൂപ ചെലവിട്ടാണ് പ്രസ്‌ക്ലബ്ബ് കെട്ടിടം നവീകരിച്ചത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ […]

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ആസ്ഥാനമായ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം പുതിയ ബസ്സ്റ്റാന്റിന് സമീപം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 32 ലക്ഷം രൂപ ചെലവിട്ടാണ് പ്രസ്‌ക്ലബ്ബ് കെട്ടിടം നവീകരിച്ചത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളാവും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എ.വി വിനീത, ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സംസാരിക്കും. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത്ത് എം. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഷിരൂറില്‍ മലയിടിഞ്ഞ് ചരക്ക് ലോറി പുഴയില്‍ വീണ് കാണാതായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തന യത്‌നത്തില്‍ പങ്കാളികളായ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. പ്രസ്‌ക്ലബ്ബ് ട്രഷറര്‍ ഷൈജു പിലാത്തറ ഇവരെ പരിചയപ്പെടുത്തും. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സ്വാഗതവും സെക്രട്ടറി കെ.വി പത്മേഷ് നന്ദിയും പറയും. തുടര്‍ന്ന് മാധ്യമ സെമിനാര്‍ നടക്കും.