അന്‍വറിനെ തള്ളി മുഖ്യമന്ത്രി; മറുപടി പിന്നീട്

ന്യൂഡല്‍ഹി: പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടെന്നും പിന്നീടൊരു ഘട്ടത്തില്‍ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി തിരിക്കും മുമ്പ് കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അന്വേഷണം നിഷ്പക്ഷമായി തുടരും. എം.എല്‍.എ എന്ന നിലയ്ക്ക് പരാതികള്‍ പറഞ്ഞതില്‍ നടപടി സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തരല്ലെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞു. അന്‍വര്‍ […]

ന്യൂഡല്‍ഹി: പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടെന്നും പിന്നീടൊരു ഘട്ടത്തില്‍ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി തിരിക്കും മുമ്പ് കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്വേഷണം നിഷ്പക്ഷമായി തുടരും. എം.എല്‍.എ എന്ന നിലയ്ക്ക് പരാതികള്‍ പറഞ്ഞതില്‍ നടപടി സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തരല്ലെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയും. എല്‍.ഡി.എഫിനെയും സര്‍ക്കാറിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്- പിണറായി പറഞ്ഞു.
അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചതു പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ സംസാരിച്ചത്. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. മാധ്യമങ്ങളെ കാണുന്നതിനു മുന്നേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles
Next Story
Share it