മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ലെന്ന് കെ. സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന് മത്സരിക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കെ. സുധാകരന് രംഗത്ത്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ ധര്‍മടത്ത് മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ കെ. സുധാകരന് മേല്‍ കെ.പി.സി.സി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് കെ. സുധാകരന് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നത്. കെ. സുധാകരന് സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് വ്യാഴാഴ്ച രാവിലെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. […]

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന് മത്സരിക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കെ. സുധാകരന് രംഗത്ത്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ ധര്‍മടത്ത് മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ കെ. സുധാകരന് മേല്‍ കെ.പി.സി.സി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് കെ. സുധാകരന് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നത്. കെ. സുധാകരന് സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് വ്യാഴാഴ്ച രാവിലെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പിന്നാലെ കണ്ണൂരിലെ പ്രവര്‍ത്തകര്‍ സുധാകരന്റെ വീട്ടിലെത്തി ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ടെന്നും ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സുധാകരന് വ്യക്തമാക്കി. കെ. സുധാകരന് സ്ഥാനാര്‍ഥിയാകുന്നതില്‍ ഹൈക്കമാന്റിന് എതിര്‍പ്പില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സുധാകരന് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന പ്രചാരണവും ശക്തമാകുകയായിരുന്നു.