മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി. രാത്രി എട്ടുമണിയേടെയാണ് അദ്ദേഹം കാസർകോട്ട് എത്തിയത്. താമസം ഒരുക്കിയ ഹോട്ടൽ സിറ്റി ടവറിലേക്കാണ് അദ്ദേഹം നേരെ ചെന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് രാത്രി സിറ്റി ടവറിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. നാളെ രാവിലെ ഹോട്ടലിൽ വെച്ച് അദ്ദേഹം മാധ്യമ പ്രവർത്തകരെ കാണും. മുഖ്യമന്ത്രിയുടെ വരവിന് മുമ്പായി പൊലീസുദ്യോഗസ്ഥർ ഹോട്ടൽ മുഴുവൻ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി. […]

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി. രാത്രി എട്ടുമണിയേടെയാണ് അദ്ദേഹം കാസർകോട്ട് എത്തിയത്. താമസം ഒരുക്കിയ ഹോട്ടൽ സിറ്റി ടവറിലേക്കാണ് അദ്ദേഹം നേരെ ചെന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് രാത്രി സിറ്റി ടവറിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. നാളെ രാവിലെ ഹോട്ടലിൽ വെച്ച് അദ്ദേഹം മാധ്യമ പ്രവർത്തകരെ കാണും. മുഖ്യമന്ത്രിയുടെ വരവിന് മുമ്പായി പൊലീസുദ്യോഗസ്ഥർ ഹോട്ടൽ മുഴുവൻ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി.
മുഖ്യമന്ത്രി നാളെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ സംസാരിക്കും.

Related Articles
Next Story
Share it