ഉത്സവാന്തരീക്ഷത്തില്‍ പുതിയ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡില്‍ നിര്‍മ്മിച്ച സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ വേണ്ടെന്ന് മുഷ്‌ക്കോടെ പറഞ്ഞാല്‍ അത് അംഗീകരിക്കുന്ന സര്‍ക്കാറല്ല ഇതെന്നും എന്നാല്‍ ന്യായമായ എതിര്‍പ്പുകള്‍ ഈ ജനകീയ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ 12മണിക്കൂറാണ് ഇപ്പോള്‍ വേണ്ടത്. ഇത് കുറക്കാന്‍ അര്‍ദ്ധവേഗ റെയില്‍പദ്ധതിയല്ലാതെ മറ്റു മാര്‍ഗമില്ല. കെ റെയില്‍ വരുന്നതോടെ ഈ […]

കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡില്‍ നിര്‍മ്മിച്ച സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ വേണ്ടെന്ന് മുഷ്‌ക്കോടെ പറഞ്ഞാല്‍ അത് അംഗീകരിക്കുന്ന സര്‍ക്കാറല്ല ഇതെന്നും എന്നാല്‍ ന്യായമായ എതിര്‍പ്പുകള്‍ ഈ ജനകീയ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ 12മണിക്കൂറാണ് ഇപ്പോള്‍ വേണ്ടത്. ഇത് കുറക്കാന്‍ അര്‍ദ്ധവേഗ റെയില്‍പദ്ധതിയല്ലാതെ മറ്റു മാര്‍ഗമില്ല. കെ റെയില്‍ വരുന്നതോടെ ഈ 12 മണിക്കൂര്‍ ദൂരം നാലുമണിക്കൂറായി മാറുമെന്നാണ് പ്രധാന ഗുണം. എറണാകുളത്തുനിന്ന് രണ്ടു മണിക്കൂര്‍ കൊണ്ട് സംസ്ഥാനത്തെ രണ്ടറ്റത്തേക്കും എത്താന്‍ കഴിയും. ഇത്തരമൊരു പദ്ധതിയേ വേണ്ട എന്നു പറയാന്‍ ആര്‍ക്കാണ് അധികാരം. പദ്ധതിയെ ചിലര്‍ എതിര്‍ക്കുന്നതിന്റെ കാരണം അത് നിങ്ങളുടെ കാലത്ത് വേണ്ട എന്നതാണ്. ഇപ്പോഴല്ലാതെ പിന്നെപ്പോഴാണ് നടക്കുക. 'ഞങ്ങള്‍ നടപ്പാക്കാം, നിങ്ങള്‍ നടപ്പാക്കേണ്ട' എന്ന് പറയുന്നവരുടെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയണം. നാട് വേണമെന്ന് ആവശ്യപ്പെട്ടാല്‍ പദ്ധതിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. സില്‍വര്‍ ലൈനില്‍ വ്യക്തത വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അല്ലാതെ മുഷ്‌കുകൊണ്ട് നേരിടാമെന്ന് കരുതേണ്ട- പിണറായി വ്യക്തമാക്കി.
രാജ്യത്ത് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളി തടിമിടുക്ക് കൊണ്ട് നേരിട്ടുകളയാമെന്ന് എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ ചിന്തിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം രക്ഷക്ക് വേണ്ടിയെന്ന് പറഞ്ഞ് എസ്.ഡി.പി.ഐ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കുകയുള്ളൂ. മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍ ചരിത്ര ശില്‍പവും ഇ.പി ജയരാജന്‍ സാമൂഹിക ചിത്ര ശില്‍പവും കെ.കെ ശൈലജ എം.എല്‍.എ ഫോട്ടോ അനാഛാദനവും നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി. കരുണാകരന്‍ സി. കൃഷ്ണന്‍ നായര്‍ സ്മാരക ഹാളും ഗ്രന്ഥാലയം പി .കെ ശ്രീമതിയും മന്ത്രി എം.വി ഗോവിന്ദന്‍ മീഡിയ മുറിയും ഉദ്ഘാടനം ചെയ്തു. പി ജയരാജന്‍, എം.വി ജയരാജന്‍, ടി.വി രാജേഷ്, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എം. വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജി രതികുമാര്‍, എ.കെ.ജിയുടെ മകള്‍ ലൈല എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it