കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വാശിപിടിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തിന്-രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി
കാസര്‍കോട്: നിരവധി ചികിത്സ സംവിധാനങ്ങളുള്ള കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വാശിപിടിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തിനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് താന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് ഒന്നിലേറെ തവണ നിവേദനം നല്‍കിയിരുന്നു. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് എയിംസിനെതിരെ പ്രചാരണം നടത്തുന്നുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. 2014ല്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് എംഎല്‍എമാരും അന്നത്തെ എംപി പി.കരുണാകരനും […]

കാസര്‍കോട്: നിരവധി ചികിത്സ സംവിധാനങ്ങളുള്ള കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വാശിപിടിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തിനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് താന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് ഒന്നിലേറെ തവണ നിവേദനം നല്‍കിയിരുന്നു. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് എയിംസിനെതിരെ പ്രചാരണം നടത്തുന്നുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. 2014ല്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് എംഎല്‍എമാരും അന്നത്തെ എംപി പി.കരുണാകരനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കാസര്‍കോട് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഇടത് പക്ഷ എംഎല്‍എമാരും എംപി യും കളം മാറ്റി ചവിട്ടുകയായിരുന്നുവെന്ന് എം.പി ആരോപിച്ചു. കേരളത്തില്‍ എവിടെ എയിംസ് സ്ഥാപിക്കണമെന്ന് പഠിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണം. എല്ലാ ജില്ലകളിലും പര്യടനം നടത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കി എയിംസ് സ്ഥാപിക്കുന്ന സ്ഥലം പ്രഖ്യാപിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള രോഗം കൊണ്ട് വലയുന്നവര്‍ ഏറെയുള്ള കാസര്‍കോട് ജില്ലയില്‍ തന്നെ എയിംസ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എയിംസ് കൂട്ടായ്മയുടെ നേതൃത്യത്തില്‍ നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിന് ജില്ലയിലെ യുഡിഎഫ് ശക്തമായ പിന്തുണ നല്‍കുമെന്നും താനും യുഡിഎഫ് എംഎല്‍എമാരായ എ കെ എം അഷറഫ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ പങ്കാളികളാവുമെന്നും 30ന് ശേഷം ജില്ലയില്‍ യുഡിഎഫ് നേതൃത്വത്തില്‍ എയിംസിനായി പ്രചാരണങ്ങള്‍ നടത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എംഎല്‍എ മാരായ എന്‍ എ നെല്ലിക്കുന്നും എ കെ എം അഷറഫും സംബന്ധിച്ചു.