ഇന്‍ഡിഗോയെ വിമര്‍ശിച്ച് മുഖ്യമന്ത്രി; ജയരാജന്‍ ശ്രമിച്ചത് തന്നെ രക്ഷിക്കാന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന കമ്പനിയുടെ നടപടിയെ സഭയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനയാത്രക്കിടെ തന്നെ ആക്രമിക്കാന്‍ ശ്രമം നടന്നപ്പോള്‍ ഇ.പി ജയരാജനും ഗണ്‍മാനും തടഞ്ഞതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.പി ജയരാജന്റെ അവസരോചിത ഇടപെടലാണ് ഒരാക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട് നല്‍കിയതെന്നും യാത്രക്കാരുടെ സുരക്ഷ ഇന്‍ഡിഗോ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്തിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ഇ.പി ജയരാജന് ഇന്‍ഡിഗോ വിമാനകമ്പനി മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ […]

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന കമ്പനിയുടെ നടപടിയെ സഭയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനയാത്രക്കിടെ തന്നെ ആക്രമിക്കാന്‍ ശ്രമം നടന്നപ്പോള്‍ ഇ.പി ജയരാജനും ഗണ്‍മാനും തടഞ്ഞതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.പി ജയരാജന്റെ അവസരോചിത ഇടപെടലാണ് ഒരാക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട് നല്‍കിയതെന്നും യാത്രക്കാരുടെ സുരക്ഷ ഇന്‍ഡിഗോ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ഇ.പി ജയരാജന് ഇന്‍ഡിഗോ വിമാനകമ്പനി മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇന്‍ഡിഗോ വിമാനകമ്പനിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി വിശദീകരണം നടത്തിയത്.
തന്നെ തടയാന്‍ ശ്രമിച്ച അംഗരക്ഷകര്‍ക്ക് പരിക്കേറ്റുവെന്നും സീറ്റ് ബെല്‍റ്റ് അഴിക്കാനുള്ള നിര്‍ദ്ദേശം വന്നയുടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിയെണീറ്റ് തന്റെ നേര്‍ക്ക് വരികയായിരുന്നുവെന്നും ഇ.പി ജയരാജന്‍ അവസരോചിതമായി ഇടപെട്ട് തടയുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനം ലാന്റ് ചെയ്തുകഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ചുവെന്നും താന്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമല്ല അവരുടെ പ്രതിഷേധം ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it