മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്; റിയാസ് 19ന് പാരീസിലേക്ക്

തിരുവനന്തപുരം: ലോക മാതൃകകള്‍ കണ്ടുപഠിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളിലേക്കാവും സന്ദര്‍ശനം. അടുത്ത മാസമായിരിക്കും യാത്ര. വിദ്യഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടത്തെ സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലാന്റ് സന്ദര്‍ശിക്കുന്നത്. ഇവിടേക്ക് മുഖ്യമന്ത്രിയോടൊപ്പം വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. ഈ യാത്രയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലും വ്യവസായ മന്ത്രി പി. രാജീവും […]

തിരുവനന്തപുരം: ലോക മാതൃകകള്‍ കണ്ടുപഠിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളിലേക്കാവും സന്ദര്‍ശനം. അടുത്ത മാസമായിരിക്കും യാത്ര. വിദ്യഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടത്തെ സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലാന്റ് സന്ദര്‍ശിക്കുന്നത്. ഇവിടേക്ക് മുഖ്യമന്ത്രിയോടൊപ്പം വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. ഈ യാത്രയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലും വ്യവസായ മന്ത്രി പി. രാജീവും ഉണ്ടാവാനാണ് സാധ്യത. എന്നാല്‍ ഇതിന് മുമ്പായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് യൂറോപ് സന്ദര്‍ശനം നടത്തും. അദ്ദേഹം ഈമാസം 19ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് തിരിക്കും. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് റിയാസിന്റെ യാത്ര. പാരീസ് സന്ദര്‍ശനം മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും യാത്ര സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. യാത്രക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രാലയങ്ങളെ സമീപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it