മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണത്തിന്റെ നിഴലില്‍; മന്ത്രിസഭ പിരിച്ചുവിടണം-പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെ ആരോപണ വിധേയര്‍ ആണെന്നും ഇവര്‍ക്ക് ധാര്‍മ്മികമായി തുടരാന്‍ ഒരു അവകാശവുമില്ലെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇങ്ങനെയല്ലാതെ പോകുന്നവര്‍ അവിടെ നിന്ന് സ്വര്‍ണ്ണും ഉള്‍പ്പെടെയുള്ളവ സമ്മാനമായി സ്വീകരിക്കുന്നു. വിദേശയാത്രകള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പോലും അറിയാത്തതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ നിയമഭ പിരിച്ചുവിടുന്നതാണ് നല്ലത്. നിയമങ്ങളെ കുറിച്ച് […]

കാസര്‍കോട്: മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെ ആരോപണ വിധേയര്‍ ആണെന്നും ഇവര്‍ക്ക് ധാര്‍മ്മികമായി തുടരാന്‍ ഒരു അവകാശവുമില്ലെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇങ്ങനെയല്ലാതെ പോകുന്നവര്‍ അവിടെ നിന്ന് സ്വര്‍ണ്ണും ഉള്‍പ്പെടെയുള്ളവ സമ്മാനമായി സ്വീകരിക്കുന്നു. വിദേശയാത്രകള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പോലും അറിയാത്തതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ നിയമഭ പിരിച്ചുവിടുന്നതാണ് നല്ലത്. നിയമങ്ങളെ കുറിച്ച് സമാമാജികരെ പഠിപ്പിക്കേണ്ട സ്പീക്കര്‍ തന്നെ നിയമം ലംഘിച്ചു. മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ് മുക്ത കേരളം നിയമസഭാ തിരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യകുമെന്ന് കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങ് ഭരണ വിരുദ്ധ വികാരം ഉണ്ടെന്നതിന്റെ തെളിവാണ്. കേരളത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധകുട്ടൂകെട്ടിന്റെ തുടക്കം മഞ്ചേശ്വരത്ത് നിന്നാണ്. എല്‍.ഡി.എഫിന്റെ അധോലോക രാഷ്ട്രീയവും യു.ഡി.എഫിന്റെ അധര്‍മ രാഷ്ട്രീയവുമാണ് നിലനില്‍ക്കുന്നതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it