ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഇത് നീതിയുടെ ലംഘനം, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതണ്ട
പാലക്കാട്: ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ കാണിക്കുന്നുവെന്നും ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുകയാണ് അദ്ദേഹം. സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അദ്ദേഹം അസ്വാഭാവിക തിടുക്കം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ […]

പാലക്കാട്: ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ കാണിക്കുന്നുവെന്നും ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുകയാണ് അദ്ദേഹം. സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അദ്ദേഹം അസ്വാഭാവിക തിടുക്കം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നു. സര്‍വകലാശാലകള്‍ക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. യു.ജി.സി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം. ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വി.സി മാരാണോ. ഒരാള്‍ പെട്ടെന്നങ്ങ് പറയുമ്പോള്‍ പദവികള്‍ രാജിവെക്കാന്‍ ജനാധിപത്യ രാജ്യത്ത് ആരും തയ്യാറാവില്ല. ഗവര്‍ണറുടേത് സര്‍ക്കാറിനെതിരേയുള്ള നീക്കം മാത്രമല്ല കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കെതിരേയുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്. ഗവര്‍ണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചു വിടാന്‍ വ്യവസ്ഥയില്ലെന്നും വിസിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഓര്‍ഡിനന്‍സ് ഒപ്പിടാതെ തിരിച്ചയക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.