സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവസാന നിമിഷം തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഈ നിലപാട്

ന്യൂഡെല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവസാന നിമിഷം തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട്. വിരമിക്കല്‍ പ്രായ പരിധി സംബന്ധിച്ച് ചീഫ് ജസ്റ്റീസ് എന്‍.വി.രമണ സ്വീകരിച്ച നിലപാടാണ് ബെഹ്‌റ അന്തിമ ലിസ്റ്റില്‍ നിന്ന് പുറത്താകാന്‍ കാരണം. വിരമിക്കാന്‍ ആറുമാസത്തില്‍ അധികമുള്ളവരെ മാത്രമേ സി.ബി.ഐ ഡയറക്ടറായി നിയമിച്ചാല്‍ മതിയെന്നായിരുന്നു രമണയുടെ നിലപാട്. ഇതോടെ സാധ്യത കല്‍പിച്ചിരുന്ന ബെഹ്റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ പലര്‍ക്കും വിനയായി. ജൂണ്‍ 30ന് ബെഹ്റ കേരള ഡി.ജി.പി. […]

ന്യൂഡെല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവസാന നിമിഷം തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട്. വിരമിക്കല്‍ പ്രായ പരിധി സംബന്ധിച്ച് ചീഫ് ജസ്റ്റീസ് എന്‍.വി.രമണ സ്വീകരിച്ച നിലപാടാണ് ബെഹ്‌റ അന്തിമ ലിസ്റ്റില്‍ നിന്ന് പുറത്താകാന്‍ കാരണം. വിരമിക്കാന്‍ ആറുമാസത്തില്‍ അധികമുള്ളവരെ മാത്രമേ സി.ബി.ഐ ഡയറക്ടറായി നിയമിച്ചാല്‍ മതിയെന്നായിരുന്നു രമണയുടെ നിലപാട്. ഇതോടെ സാധ്യത കല്‍പിച്ചിരുന്ന ബെഹ്റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ പലര്‍ക്കും വിനയായി. ജൂണ്‍ 30ന് ബെഹ്റ കേരള ഡി.ജി.പി. സ്ഥാനത്തുനിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റീസ് കൊണ്ടുവന്ന മാനദണ്ഡത്തിന് പുറത്താവുകയായിരുന്നു അദ്ദേഹം.

സുബേദ്കുമാര്‍ ജയസ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര, വി.എസ്.കെ. കൗമുദി എന്നിവരാണ് അന്തിമ പട്ടികയിലുളളത്. ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍ നിന്ന് സി.ബി.ഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാരിന്റെ നിയമന സമിതി ഉടന്‍ തെരഞ്ഞെടുക്കും. മഹാരാഷ്ട്ര മുന്‍ ഡി.ജി.പിയായ സുബോധ്കുമാര്‍ ജയ്സ്വാള്‍ നിലവില്‍ സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലാണ്. ശാസ്ത്ര സീമാബല്‍ ഡയറക്ടര്‍ ജനറലാണ് കുമാര്‍ രാജേഷ് ചന്ദ്ര. വി.കെ.എസ്. കൗമുദി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സ്പെഷ്യല്‍ സെകക്രട്ടറിയാണ്.

Related Articles
Next Story
Share it