എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍; ആശങ്ക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 17നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്. പരീക്ഷകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ പരീക്ഷകളുടെ നടത്തിപ്പ് അധ്യാപകരെ ബുദ്ധിമുട്ടിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റിവയ്ക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. പരീക്ഷകള്‍ ഈ മാസം […]

തിരുവനന്തപുരം: എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 17നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്.
പരീക്ഷകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ പരീക്ഷകളുടെ നടത്തിപ്പ് അധ്യാപകരെ ബുദ്ധിമുട്ടിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റിവയ്ക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. പരീക്ഷകള്‍ ഈ മാസം 30ന് തീരുമെന്നും തിരഞ്ഞെടുപ്പിന് പിന്നെയും ദിവസങ്ങളുണ്ടെന്നിരിക്കെ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുമെന്നുമാണ് പ്രതിപക്ഷസംഘടനകള്‍ പറയുന്നത്.

Related Articles
Next Story
Share it