രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍

റായ്പൂര്‍: രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി. മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയതിനും പിന്നാലെയാണ് അദ്ദേഹത്തെ റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ നാല് മണിയോടെ ഖജുരാഹോയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റായ്പൂര്‍ മുന്‍ മേയര്‍ പ്രമോദ് ദുബെയുടെ പരാതിയിലാണ് കാളിചരണ്‍ മഹാരാജിനെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച, റായ്പൂരിലെ രാവണ്‍ ഭട്ട […]

റായ്പൂര്‍: രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി. മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയതിനും പിന്നാലെയാണ് അദ്ദേഹത്തെ റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ നാല് മണിയോടെ ഖജുരാഹോയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

റായ്പൂര്‍ മുന്‍ മേയര്‍ പ്രമോദ് ദുബെയുടെ പരാതിയിലാണ് കാളിചരണ്‍ മഹാരാജിനെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച, റായ്പൂരിലെ രാവണ്‍ ഭട്ട ഗ്രൗണ്ടില്‍ നടന്ന ധരം സന്‍സദില്‍ സംസാരിക്കവേ, 'രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം' എന്ന് കാളിചരണ്‍ മഹാരാജ് ആരോപിച്ചിരുന്നു. കൂടാതെ, ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും സമ്മേളനത്തില്‍ പറഞ്ഞു.

പ്രസ്താവനക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഹരിദ്വാറില്‍ നടന്ന സന്ന്യാസി സമ്മേളനത്തിലും സമാനമായ രീതിയിലുള്ള വിദ്വേഷ പ്രസംഗം കാളിചരണ്‍ നടത്തിയിരുന്നു.

Related Articles
Next Story
Share it