ഛത്തീസ്ഗഢില്‍ പോലീസ് ബസിന് നേരെ മാവോയിസ്റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നാരായണ്‍പൂര്‍: ഛത്തീസ്ഗഢില്‍ പോലീസ് ബസിന് നേരെ മാവോയിസ്റ്റ് ബോംബാക്രമണം. സ്ഫോടനത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍ ജില്ലയില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി ആര്‍ ജി) സംഘം സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 27 പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. കദേനാറില്‍ നിന്ന് കാഞ്ഞര്‍ഗാവിലേക്ക് പോകുകയായിരുന്നു ബസ്. ഐ ഇ ഡി ബോംബ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. മാവോയിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു പോലീസ് സംഘമെന്ന് ഡി ജി പി. ഡി എം അവാസ്തി പറഞ്ഞു. നിരവധി പോലീസുകാര്‍ക്ക് […]

നാരായണ്‍പൂര്‍: ഛത്തീസ്ഗഢില്‍ പോലീസ് ബസിന് നേരെ മാവോയിസ്റ്റ് ബോംബാക്രമണം. സ്ഫോടനത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍ ജില്ലയില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി ആര്‍ ജി) സംഘം സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 27 പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. കദേനാറില്‍ നിന്ന് കാഞ്ഞര്‍ഗാവിലേക്ക് പോകുകയായിരുന്നു ബസ്.

ഐ ഇ ഡി ബോംബ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. മാവോയിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു പോലീസ് സംഘമെന്ന് ഡി ജി പി. ഡി എം അവാസ്തി പറഞ്ഞു. നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഐ ടി ബി പിയും സഹായത്തിനെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it