ചെര്‍ക്കളം അനുസ്മരണ സംഗമവും സാംസ്‌കാരിക സമ്മേളനവും സമാപിച്ചു

മഞ്ചേശ്വരം: ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാന കാമ്പസ്സില്‍ നടന്ന മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമവും സാംസ്‌കാരിക സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു.ചെര്‍ക്കളം അബ്ദുല്ല സ്മാരക കള്‍ച്ചറല്‍ പ്രൈഡ് അവാര്‍ഡ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളില്‍ നിന്ന് കഥാകൃത്ത് ടി. പത്മനാഭന്‍ ഏറ്റുവാങ്ങി. ബിസിനസ്സ് ഹോണസ്റ്റ് […]

മഞ്ചേശ്വരം: ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാന കാമ്പസ്സില്‍ നടന്ന മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമവും സാംസ്‌കാരിക സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു.
ചെര്‍ക്കളം അബ്ദുല്ല സ്മാരക കള്‍ച്ചറല്‍ പ്രൈഡ് അവാര്‍ഡ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളില്‍ നിന്ന് കഥാകൃത്ത് ടി. പത്മനാഭന്‍ ഏറ്റുവാങ്ങി. ബിസിനസ്സ് ഹോണസ്റ്റ് അവാര്‍ഡ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് സമ്മാനിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സൂപ്പി വാണിമേലിന് പ്രത്യേക ആദരവും നല്‍കി.
ചെര്‍ക്കളം ഓര്‍മ്മ പുസ്തകം ചടങ്ങില്‍ കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ വിതരണം ചെയ്തു.
കര്‍ണാടക മുന്‍ മന്ത്രി രാമനാഥ റൈ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, റവ. ഫാദര്‍ സ്റ്റാനി പെരേര, സിദ്ധീഖ് സഖാഫി നേമം, സ്വാമി പ്രേമാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.
നവാസ് പാലേരി ചെര്‍ക്കളം അനുസ്മരണ കഥാ പ്രസംഗം അവതരിപ്പിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം സ്വാഗതവും സെക്രട്ടറി ജനറല്‍ മുജീബ് തളങ്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it