ചെര്‍ക്കളം അബ്ദുല്ല ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; ദുബായ് കെ.എം.സി.സി സ്മൃതി സംഗമം സംഘടിപ്പിച്ചു

ദുബായ്: ചെര്‍ക്കള അബ്ദുല്ല തന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു എന്ന് ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പറഞ്ഞു.മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല വിട പറഞ്ഞതിന്റെ 5-ാം വര്‍ഷികത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. […]

ദുബായ്: ചെര്‍ക്കള അബ്ദുല്ല തന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു എന്ന് ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പറഞ്ഞു.
മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല വിട പറഞ്ഞതിന്റെ 5-ാം വര്‍ഷികത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. റഷീദ് വെങ്ങളം അനുസ്മരണ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സിനിമാ നടനുമായ സിബി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഒ.കെ ഇബ്രാഹിം, നിസാം കൊല്ലം, ഹനീഫ് ടി.ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, യൂസുഫ് മുക്കൂട്, ഇ.ബി അഹ്മദ്, റിയാസ് വി.കെ.കെ, മൊയ്ദു മക്കിയാട്, കബീര്‍ വയനാട്, ഹംസ ഹാജി മാട്ടുമ്മല്‍, സിബിന്‍ തിരുവനതപുരം, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, എ.ജി.എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, ഖാലിദ് പാലക്കി, ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, സലാം മാവിലാടം, ഷാജഹാന്‍ കാഞ്ഞങ്ങാട്, സുബൈര്‍ അബ്ദുല്ല, യൂസുഫ് ഷേണി, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നിസാര്‍ മാങ്ങാട്, ഷംസുദ്ദീന്‍ പുഞ്ചാവി, റഷീദ് പടന്ന, നിസാര്‍ നങ്ങേരത്, ഹസ്‌കര്‍ ചൂരി, റസാഖ് ബദിയടുക്ക, ഹസീബ് പള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
എ.ജി.എ റഹ്മാന്‍ ഖിറാഅത്തും ഹനീഫ് ടി.ആര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it