ചെര്‍ക്കളം അബ്ദുല്ല ട്രോഫി ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരിക്ക്

ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 ല്‍ ഈസ ഗ്രൂപ്പ് ചെര്‍പ്പുളശേരി ചാമ്പ്യന്‍മാരായി. 16 ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അല്‍ ഐന്‍ ഡയറിയെയാണ് ഈസ ഗ്രൂപ്പ് തോല്‍പ്പിച്ചത്. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ദുബായ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസല്‍ മുഹ്സിനും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സമാന്‍ അബ്ദുല്‍ഖാദറും സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ദുബായ് കെ.എം.സി.സി […]

ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 ല്‍ ഈസ ഗ്രൂപ്പ് ചെര്‍പ്പുളശേരി ചാമ്പ്യന്‍മാരായി.
16 ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അല്‍ ഐന്‍ ഡയറിയെയാണ് ഈസ ഗ്രൂപ്പ് തോല്‍പ്പിച്ചത്. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ദുബായ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസല്‍ മുഹ്സിനും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സമാന്‍ അബ്ദുല്‍ഖാദറും സമ്മാനിച്ചു.
ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ദുബായ് കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. റൗഫ് കെ.ജി.എന്‍ സ്വാഗതം പറഞ്ഞു. എമിറേറ്റ്‌സ് ബോഡി ബില്‍ഡിങ് ആന്റ് ഫിറ്റ്‌നസ് ഫെഡറേഷന്‍ രാജ്യാന്തര തലത്തില്‍ നടത്തിയ ജൂനിയര്‍ ശരീര സൗന്ദര്യ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് അഫ്റാസ് മരവയലിന് യു.എ.ഇ കെ.എം.സി.സി ട്രഷര്‍ നിസാര്‍ തളങ്കര ഉപഹാരം നല്‍കി.
ദുബായ് കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡണ്ട് മുസ്തഫ വേങ്ങര, സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാകൈ, വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കളം, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സാജിദ് മൗവ്വല്‍, ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ആക്ടിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, വൈസ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീന്‍, സെക്രട്ടറി അബ്ബാസ് കെ.പി, നേതാക്കളായ ഹംസ ഹാജി മെട്ടമ്മല്‍, ഷബീര്‍ കിഴൂര്‍, സിദ്ദിഖ് അഡൂര്‍, ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നിസാര്‍ മാങ്ങാട്, ആരിഫ് ചെരുമ്പ, ഹനീഫ മരവയല്‍, ഹമീദ് എ.എച്ച് ചെമ്പിരിക്ക, ഗഫൂര്‍ ബേക്കല്‍, അമീര്‍ കല്ലട്ര, ഇല്ല്യാസ് പള്ളിപ്പുറം, ഫൈസല്‍ പട്ടേല്‍, സിദ്ദിഖ് ചൗക്കി, ഡോ. ഇസ്മായില്‍, ഇബ്രാഹിം ബേരിക, ഹനീഫ ബാവ, റഷീദ് അവയില്‍, അമീര്‍ സി.ബി, റഫീഖ് മാങ്ങാട്, ഫഹദ് മൂലയില്‍, ഹനീഫ കട്ടക്കാല്‍, ജമാല്‍ ദേലംപാടി, സിറാജ് പള്ളങ്കോട്, റിസ്വാന്‍ പൊവ്വല്‍, മനാഫ് ഖാന്‍, റാഫി മാസ്തിഗുഡെ, മുനീര്‍ ബന്താട്, അബ്ദുല്ല ഗുരുക്കള്‍, സുഹൈല്‍ കോപ്പ, സുബൈര്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എ ബഷീര്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it