ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമം; സ്ഥിരം പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

കാസര്‍കോട്: ജനുവരി 25ന് ഉച്ചക്ക് 2 മണിക്ക് മഞ്ചേശ്വരം യതീംഖാന കാമ്പസില്‍ നടത്തുന്ന മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തിന്റെയും സാംസ്‌കാരിക സമ്മേളനത്തിന്റെയും മുന്നോടിയായി 1000 സ്ഥിരം പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ സാന്നിധ്യത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അസീസ് മരിക്കെ, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ, യു.കെ. സൈഫുള്ള തങ്ങള്‍, മൊയ്തീന്‍ കുഞ്ഞി പ്രിയ, എ.കെ. ആരിഫ്, അലി മാസ്റ്റര്‍, നാസര്‍ […]

കാസര്‍കോട്: ജനുവരി 25ന് ഉച്ചക്ക് 2 മണിക്ക് മഞ്ചേശ്വരം യതീംഖാന കാമ്പസില്‍ നടത്തുന്ന മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തിന്റെയും സാംസ്‌കാരിക സമ്മേളനത്തിന്റെയും മുന്നോടിയായി 1000 സ്ഥിരം പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ സാന്നിധ്യത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അസീസ് മരിക്കെ, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ, യു.കെ. സൈഫുള്ള തങ്ങള്‍, മൊയ്തീന്‍ കുഞ്ഞി പ്രിയ, എ.കെ. ആരിഫ്, അലി മാസ്റ്റര്‍, നാസര്‍ ചെര്‍ക്കളം, മുജീബ് തളങ്കര, കെ.ബി.എം. ഷരീഫ്, ബി. അഷ്‌റഫ്, അഷ്‌റഫ് നാല്‍ത്തടുക്ക, സലീം സന്ദേശം ചൗക്കി, നഫീസ ഷിസ എന്നിവര്‍ പങ്കെടുത്തു.
രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് www.cherkalamabdullahfoundation.com എന്ന വെബ്‌സൈറ്റ് വിലാസത്തില്‍ ലഭ്യമാണ്.
ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ പ്രെസ്റ്റീജിയസ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ജൂറി പ്രഖ്യാപനം അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വഹിച്ചു. വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ 6 പേര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കുക. ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തില്‍ പാണക്കാട് സയ്യിദ് സ്വദിഖ് അലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും.
അവാര്‍ഡ് ജൂറി ചെയര്‍മാനായി പത്മനാഭന്‍ ബ്ലാത്തൂരിനേയും അംഗങ്ങളായി ടി.എ ഷാഫി, വി.വി പ്രഭാകരന്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ബി. അഷ്‌റഫ് എന്നിവരേയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it