പ്രൊഫ.ഖാദര്‍ മൊയ്തീനും ടി.പത്മനാഭനും സുധീര്‍ കുമാര്‍ ഷെട്ടിക്കും ചെര്‍ക്കളം അബ്ദുല്ല പുരസ്‌കാരം
കാസര്‍കോട്: മുന്‍ മന്ത്രിയും എം.എല്‍.എയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, മലയാള സാഹിത്യത്തിലെ കഥാകുലപതി ടി. പത്മനാഭന്‍, യൂണിമണിയുടെ ജനറല്‍ മാനേജര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ പ്രസ്റ്റീജിയസ് ലീഡര്‍ഷിപ്പ് അവാര്‍ഡാണ് പ്രൊഫ. ഖാദര്‍ മൊയ്തീന് നല്‍കുക. കള്‍ച്ചറല്‍ പ്രൈഡ് അവാര്‍ഡ് ടി. പത്മനാഭനും […]

കാസര്‍കോട്: മുന്‍ മന്ത്രിയും എം.എല്‍.എയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, മലയാള സാഹിത്യത്തിലെ കഥാകുലപതി ടി. പത്മനാഭന്‍, യൂണിമണിയുടെ ജനറല്‍ മാനേജര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ പ്രസ്റ്റീജിയസ് ലീഡര്‍ഷിപ്പ് അവാര്‍ഡാണ് പ്രൊഫ. ഖാദര്‍ മൊയ്തീന് നല്‍കുക. കള്‍ച്ചറല്‍ പ്രൈഡ് അവാര്‍ഡ് ടി. പത്മനാഭനും ബിസിനസ്സ് ഹോണസ്റ്റ് അവാര്‍ഡ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്കും നല്‍കും. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് എം.എസ്. മുഹമ്മദ് കുഞ്ഞി, പ്രശസ്ത ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ, മാധ്യമ പ്രവര്‍ത്തകന്‍ സൂപ്പി വാണിമേല്‍ എന്നിവരെ 10,000 രൂപയും ഫലകവും നല്‍കി ആദരിക്കും. കാസര്‍ കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ ചെയര്‍മാനും വി.വി. പ്രഭാകരന്‍, ടി.എ. ഷാഫി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവരടങ്ങടിയ ജൂറി അംഗങ്ങളും ബി. അഷ്റഫ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം, സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ ചെര്‍ക്കളം എന്നിവരും ചേര്‍ന്നാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
25ന് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസില്‍ നടക്കുന്ന ചെര്‍ക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനവും പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും. അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, അംഗങ്ങളായ വി.വി. പ്രഭാകരന്‍, ബി. അഷ്റഫ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം, സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ ചെര്‍ക്കളം എന്നിവര്‍ പങ്കെടുത്തു.