ചെര്‍ക്കളം അബ്ദുല്ല പുരസ്‌കാരം സോമശേഖരക്ക്

ദുബായ്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ദുബായ് കെ.എം.സി.സി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന തുളുനാടന്‍ മതമൈത്രി പുരസ്‌കാരത്തിന് എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ് അര്‍ഹനായി. നാടിന്റെ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സൗഹാര്‍ദ്ദന്തരീക്ഷം നിലനിര്‍ത്തുന്നതിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സോമശേഖരയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ശരീഫ്, വ്യവസായി അബ്ദുല്ല മാദുമൂല, യു.എ.ഇ എക്‌സ്‌ചേഞ്ച് മുന്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി, റിട്ട. രജിസ്ട്രാര്‍ മുഹമ്മദലി പെര്‍ള, പൗരപ്രമുഖന്‍ […]

ദുബായ്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ദുബായ് കെ.എം.സി.സി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന തുളുനാടന്‍ മതമൈത്രി പുരസ്‌കാരത്തിന് എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ് അര്‍ഹനായി. നാടിന്റെ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സൗഹാര്‍ദ്ദന്തരീക്ഷം നിലനിര്‍ത്തുന്നതിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സോമശേഖരയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ശരീഫ്, വ്യവസായി അബ്ദുല്ല മാദുമൂല, യു.എ.ഇ എക്‌സ്‌ചേഞ്ച് മുന്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി, റിട്ട. രജിസ്ട്രാര്‍ മുഹമ്മദലി പെര്‍ള, പൗരപ്രമുഖന്‍ അബൂബക്കര്‍ ഹാജി പെരുദന അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡിസംബര്‍ ഒമ്പതിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ദുബായ് കെ.എം.സി.സി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എസ്.യു. അഷ്റഫ് ഷേണി, ജനറല്‍ സെക്രട്ടറി ഇബ്രാഹിം നല്‍ക, ട്രഷറര്‍ മുസ്താഖ് ബജകുടല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി തന്‍വീര്‍ പെര്‍ള, അഡൈ്വസര്‍ ഹസ്സന്‍ കുദുവ, മണ്ഡലം നേതാക്കളായ മന്‍സൂര്‍ മര്‍ത്യ, യൂസഫ് ഷേണി എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it