ദുബായ്: യു.എ.ഇയിലെ മികച്ച പ്രവാസി സംഘടനക്കുള്ള ദുബായ് മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ചെര്‍ക്കളം അബ്ദുല്ല-അഹ്മദ് മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡ് യുണൈറ്റഡ് പൈവളിഗന്സിന്. നവംബര്‍ 19ന് അല്‍ ബഹറയില്‍ വുമണ്‍സ് അസോസിയേഷനില്‍ നടക്കുന്ന പരിപാടിയില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്, വ്യവസായി യഹ്യ തളങ്കര തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലയിലെ പൈവളിഗെ പഞ്ചായത്ത് പരിധിയില്‍ നിന്നും യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്നവരെ ഒരുമിച്ച് ഒരു കുടക്കീഴില് നിര്‍ത്താന്‍ 2016ല്‍ രൂപീകൃതമായ യുണൈറ്റഡ് പൈവളിഗന്സ് നിരവധി സാമൂഹിക, സാംസ്കാരിക, കായിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമാണ്. പ്രവാസലോകത്തെ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് യുണൈറ്റഡ് പൈവളിഗന്സ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് പ്രസിഡണ്ട് ഇബ്രാഹിം ബജൂരി അറിയിച്ചു.