പൊട്ടിപ്പൊളിഞ്ഞ് ചെര്‍ക്കള-ഉക്കിനടുക്ക പാത; യാത്ര ദുരിതം

ബദിയടുക്ക: പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ റോഡിലൂടെ ദുരിതയാത്ര. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡിലാണ് കുണ്ടുംകുഴിയും നിറഞ്ഞത്. ഉക്കിനടുക്ക മുതല്‍ അതിര്‍ത്തിയിലെ സാറഡുക്ക ചെക്ക്‌പോസ്റ്റ് വരെ നവീകരണം പൂര്‍ത്തിയായ റോഡാണിത്. രണ്ട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഭാഗീകമായും മഞ്ചേശ്വരം മണ്ഡലത്തില്‍ പൂര്‍ണ്ണമായും നവീകരിച്ചിരുന്നു. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള 19 കി.മീറ്റര്‍ റോഡാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്. രണ്ടാം ലെയര്‍ കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളില്‍ ടാറിംഗ് നടത്താതിനാലാണ് ജെല്ലികള്‍ […]

ബദിയടുക്ക: പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ റോഡിലൂടെ ദുരിതയാത്ര. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡിലാണ് കുണ്ടുംകുഴിയും നിറഞ്ഞത്. ഉക്കിനടുക്ക മുതല്‍ അതിര്‍ത്തിയിലെ സാറഡുക്ക ചെക്ക്‌പോസ്റ്റ് വരെ നവീകരണം പൂര്‍ത്തിയായ റോഡാണിത്. രണ്ട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഭാഗീകമായും മഞ്ചേശ്വരം മണ്ഡലത്തില്‍ പൂര്‍ണ്ണമായും നവീകരിച്ചിരുന്നു. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള 19 കി.മീറ്റര്‍ റോഡാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്. രണ്ടാം ലെയര്‍ കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളില്‍ ടാറിംഗ് നടത്താതിനാലാണ് ജെല്ലികള്‍ ഇളകി റോഡിലാകെ കുഴികളായത്. ഇത് വാഹനങ്ങളുടെ യന്ത്രങ്ങള്‍ തകരാറിലാക്കുന്നു. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. കൂടാതെ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജിലേക്കെത്താന്‍ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. റോഡ് തകര്‍ന്നതിനാല്‍ വാഹന യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.
എന്നാല്‍ ഉക്കിനടുക്ക മുതല്‍ അഡുക്ക സ്ഥല വരെയുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ പത്ത് കി.മീറ്റര്‍ ഭാഗം നവീകരണം നടത്തിയിട്ട് രണ്ട് വര്‍ഷമായി. ഇതിലൂടെ വാഹനങ്ങള്‍ക്ക് കുഴിയില്‍ വീഴാതെ പോകാനാകും.

Related Articles
Next Story
Share it