ചെര്‍ക്കള സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി

ചെര്‍ക്കള: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, പ്രീ പ്രൈമറി സ്റ്റാര്‍സ് പ്രകാരം ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് അനുവദിച്ച പത്തു ലക്ഷം രൂപയും പി.ടി.എയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ടും ഉപയോഗിച് നിര്‍മ്മിച്ച പ്രീ പ്രൈമറി സ്‌കൂള്‍ സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളുടെ ഉദ്ഘാടനം, ക്ലാസ് ഫര്‍ണിച്ചറുകളുടെ ഉദ്ഘടനവും നടന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ പ്രൊജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ബിജുരാജ് […]

ചെര്‍ക്കള: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, പ്രീ പ്രൈമറി സ്റ്റാര്‍സ് പ്രകാരം ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് അനുവദിച്ച പത്തു ലക്ഷം രൂപയും പി.ടി.എയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ടും ഉപയോഗിച് നിര്‍മ്മിച്ച പ്രീ പ്രൈമറി സ്‌കൂള്‍ സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളുടെ ഉദ്ഘാടനം, ക്ലാസ് ഫര്‍ണിച്ചറുകളുടെ ഉദ്ഘടനവും നടന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ പ്രൊജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ എച്ച്.എം. എം.എം. അബ്ദുല്‍ ഖാദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ എം.സുനില്‍ കുമാര്‍, ഡി.പി.ഒ കെ.പി. രഞ്ജിത്ത്, ബി.പി.സി കാസര്‍കോടിലെ ടി. കാസിം, ബി.ആര്‍.സി കോഡിനേറ്റര്‍ എം. റോഷ്‌ന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി. വിനോദ് കുമാര്‍, ചെങ്കള പഞ്ചായത്ത് അംഗം ഹസീന റഷീദ്, എസ്.എം.സി ചെയര്‍മാന്‍ ഷുക്കൂര്‍ ചെര്‍ക്കളം, പി.ടി.എ വൈസ് പ്രസിഡണ്ട് ഹനീഫ കനിയടുക്കം, മദര്‍ പി.ടി.എ പ്രസിഡണ്ട് ആയിഷ ബേര്‍ക്ക, സി.കെ. ഷാഫി, മുനീര്‍ പി. ചെര്‍ക്കള, ബഷീര്‍ കോട്ടൂര്‍, കെ.ഖാലിദ്, നാസര്‍ ധന്യവാദ്, താഹിറ റഷീദ്, ഫസ്മിന ഹനീഫ്, സമീറ ജലീല്‍, സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍, സ്റ്റാഫ് സെക്രട്ടറി കെ. നൗഫല്‍, ഇ.ജെ. സെബാസ്റ്റ്യന്‍, വി.വി. രാജേഷ്, വി. അഭിലാഷ് പ്രസംഗിച്ചു.
പി.ടി.എ പ്രസിഡണ്ട് ഷാഫി ഇറാനി സ്വാഗതവും സ്റ്റാര്‍സ് സ്‌കൂള്‍ കോഓഡിനേറ്റര്‍ ഡോ. പി.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു. സ്‌കൂളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സി.കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം മകന്‍ സി.കെ. അബ്ദുല്ല ഗോവ സ്‌കൂളിന് അനുവദിച്ച കുഴല്‍ കിണറിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it