ചെര്‍ക്കള മേഖലാ മുസാബഖ; കോട്ടിക്കുളവും പള്ളിക്കരയും ജേതാക്കള്‍

ചെര്‍ക്കള: ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ നടന്ന ചെര്‍ക്കള മേഖലാ മുസാബഖയില്‍ വിദ്യാര്‍ഥി വിഭാഗത്തില്‍ കോട്ടിക്കുളവും മുഅല്ലിം വിഭാഗത്തില്‍ പള്ളിക്കരയും ജേതാക്കളായി.വിദ്യാര്‍ഥി വിഭാഗത്തില്‍ യഥാക്രമം ചെര്‍ക്കളയും ബോവിക്കാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുഅല്ലിം വിഭാഗത്തില്‍ രണ്ടാം സ്ഥാനം കോട്ടിക്കുളവും മൂന്നാം സ്ഥാനം ബോവിക്കാനവുമാണ്. സമാപന പരിപാടി എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ഹമീദ് ഫൈസി ബോവിക്കാനം അധ്യക്ഷതവഹിച്ചു. ചെര്‍ക്കള ചീഫ് ഇമാം ഖലീല്‍ ഹുദവി […]

ചെര്‍ക്കള: ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ നടന്ന ചെര്‍ക്കള മേഖലാ മുസാബഖയില്‍ വിദ്യാര്‍ഥി വിഭാഗത്തില്‍ കോട്ടിക്കുളവും മുഅല്ലിം വിഭാഗത്തില്‍ പള്ളിക്കരയും ജേതാക്കളായി.
വിദ്യാര്‍ഥി വിഭാഗത്തില്‍ യഥാക്രമം ചെര്‍ക്കളയും ബോവിക്കാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുഅല്ലിം വിഭാഗത്തില്‍ രണ്ടാം സ്ഥാനം കോട്ടിക്കുളവും മൂന്നാം സ്ഥാനം ബോവിക്കാനവുമാണ്. സമാപന പരിപാടി എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ഹമീദ് ഫൈസി ബോവിക്കാനം അധ്യക്ഷതവഹിച്ചു. ചെര്‍ക്കള ചീഫ് ഇമാം ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. സി.എം മൊയ്തു മൗലവി ചെര്‍ക്കള ആമുഖ ഭാഷണം നടത്തി. ഓവറോള്‍ ട്രോഫി സ്വാഗത സംഘം ചെയര്‍മാന്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള സമ്മാനിച്ചു. റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലംപാടി, ഖലീല്‍ ഹുദവി കല്ലായം, ചെര്‍ക്കള മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി വടക്കേകര, ഇഖ്ബാല്‍ ചായിന്റടി, അബ്ബാസ് ബി, സി.എച്ച്.എം അഷ്‌റഫ്, എം.പി സുബൈര്‍, ബഷീര്‍ കനിയട്ക്കം, ബഷീര്‍ കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ തായല്‍, ആമു അല്‍ അമീന്‍, ഷാഫി ഇറാനി, ഉസൈന്‍ സിര്‍സി, ബഷീര്‍ തായല്‍, മുസ്തഫ ബാലട്ക്ക, കരീം സാദാത്ത്, മല്ലം സുലൈമാന്‍ ഹാജി, ഇഖ്ബാല്‍ നീര്‍ച്ചാല്‍, ഖാദര്‍ കെ.എം, യൂനുസ് ഫൈസി, ഖാദര്‍ ഫൈസി, റസ്സാഖ് അര്‍ഷദി, അഹമദ് മൗലവി എന്നിവര്‍ മറ്റു ട്രോഫികള്‍ വിതരണം ചെയ്തു.
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, കെ. അബ്ദുല്ല കുഞ്ഞി, ഇഖ്ബാല്‍ ചേരൂര്‍, നാസര്‍ ചായിന്റടി സംബന്ധിച്ചു.

Related Articles
Next Story
Share it