ചെര്‍ക്കള റെയ്ഞ്ച് മുസാബഖ; ഖുവ്വത്തുല്‍ ഇസ്ലാം ചെര്‍ക്കള ജേതാക്കള്‍

ചെര്‍ക്കള: ചെര്‍ക്കള റെയ്ഞ്ച് മുസാബഖ ചെര്‍ക്കള കെ.കെ പുറം തഅ്‌ലീമുസ്സിബിയാന്‍ മദ്രസയില്‍ നടന്നു.മത്സരത്തില്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ചാമ്പ്യന്‍മാരായി. കെ.പി.പി തങ്ങള്‍ മെമ്മോറിയല്‍ മദ്രസ മാസ്തിക്കുണ്ട് രണ്ടാം സ്ഥാനവും ഹിദായത്തുല്‍ ഇസ്ലാം ബിലാല്‍ നഗര്‍ മൂന്നാം സ്ഥാനവും നേടി. യഥാക്രമം മുനവ്വിറുല്‍ ഇസ്ലാം മദ്രസ ബേര്‍ക്ക, ഖുവ്വത്തുല്‍ ഇസ്ലാം എടനീര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.മദ്രസ മാനേജ്‌മെന്റ് ജില്ലാ ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ഓവറോള്‍ ട്രോഫിയും റണ്ണറപ്പ് റെയ്ഞ്ച് ട്രഷറര്‍ കെ. ഇസ്മായില്‍ ഹാജി […]

ചെര്‍ക്കള: ചെര്‍ക്കള റെയ്ഞ്ച് മുസാബഖ ചെര്‍ക്കള കെ.കെ പുറം തഅ്‌ലീമുസ്സിബിയാന്‍ മദ്രസയില്‍ നടന്നു.
മത്സരത്തില്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ചാമ്പ്യന്‍മാരായി. കെ.പി.പി തങ്ങള്‍ മെമ്മോറിയല്‍ മദ്രസ മാസ്തിക്കുണ്ട് രണ്ടാം സ്ഥാനവും ഹിദായത്തുല്‍ ഇസ്ലാം ബിലാല്‍ നഗര്‍ മൂന്നാം സ്ഥാനവും നേടി. യഥാക്രമം മുനവ്വിറുല്‍ ഇസ്ലാം മദ്രസ ബേര്‍ക്ക, ഖുവ്വത്തുല്‍ ഇസ്ലാം എടനീര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
മദ്രസ മാനേജ്‌മെന്റ് ജില്ലാ ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ഓവറോള്‍ ട്രോഫിയും റണ്ണറപ്പ് റെയ്ഞ്ച് ട്രഷറര്‍ കെ. ഇസ്മായില്‍ ഹാജി ചെര്‍ക്കളയും മൂന്നാം സ്ഥാനക്കാര്‍ക്ക് റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി വടക്കേകരയും നല്‍കി.
റെയ്ഞ്ച് പ്രസിഡണ്ട് സി.പി മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷതവഹിച്ചു. മാനേജ്‌മെന്റ് സെക്രട്ടറി സി.എ അഹമദ് കബീര്‍ ചെര്‍ക്കള ആമുഖ ഭാഷണം നടത്തി. റെയ്ഞ്ച് സെക്രട്ടറി സി.എം മൊയ്തു മൗലവി, സ്വാഗത സംഘം ചെയര്‍മാന്‍ എം. അബ്ദുല്ല കുഞ്ഞി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് അസ്‌നവി, അലി മൗലവി, അസ്ലം ദാരിമി നടുവീട്, ഇഖ്ബാല്‍ നീര്‍ച്ചാല്‍, അബൂബക്കര്‍ ഒമാന്‍, റഈസ്, സുബൈര്‍ സംസാരിച്ചു.

Related Articles
Next Story
Share it