ചെര്‍ക്കള മഖാം ഉറൂസ് ഇന്ന് തുടങ്ങും

കാസര്‍കോട്: ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി (റ.അ)യുടെ പേരില്‍ കഴിച്ചുവരാറുള്ള ഉറൂസ് മുബാറക് ഇന്ന് മുതല്‍ 30 വരെ വിപുലമായി കൊണ്ടാടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് മത പ്രഭാഷണങ്ങള്‍, കൂട്ടുപ്രാര്‍ത്ഥന, അനുബന്ധ ആത്മീയ മജ്ലിസുകള്‍ നടക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന സംഗമം സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി ചെര്‍ക്കള മുഹമ്മദ് അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് […]

കാസര്‍കോട്: ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി (റ.അ)യുടെ പേരില്‍ കഴിച്ചുവരാറുള്ള ഉറൂസ് മുബാറക് ഇന്ന് മുതല്‍ 30 വരെ വിപുലമായി കൊണ്ടാടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് മത പ്രഭാഷണങ്ങള്‍, കൂട്ടുപ്രാര്‍ത്ഥന, അനുബന്ധ ആത്മീയ മജ്ലിസുകള്‍ നടക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന സംഗമം സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി ചെര്‍ക്കള മുഹമ്മദ് അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ എന്നിവര്‍ മുഖ്യാഥിതികളാകും. കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകിട്ട് ഏഴിന് ബുര്‍ദ മജ്ലിസ് നടക്കും. സ്വാഗതസംഘം ട്രഷറര്‍ കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. സി.പി മൊയ്തു മൗലവി പ്രാര്‍ത്ഥന നടത്തും.
എം.എം ബാവ മൗലവി അങ്കമാലി പ്രഭാഷണം നടത്തും. 27ന് വൈകിട്ട് ഏഴിന് മജ്ലിസുന്നൂര്‍. അബൂബക്കര്‍ സിദ്ദീഖ് ഫൈസി പ്രാര്‍ത്ഥന നടത്തും.
ഹാജി സി മുഹമ്മദ് ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 28ന് വൈകിട്ട് ഏഴിന് ഖത്തം ദുആ മജ്ലിസിന് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കും. കാസര്‍കോട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും. 29ന് വൈകിട്ട് ഏഴിന് മങ്കൂസ് മൗലിദ്. തുടര്‍ന്ന് നടക്കുന്ന സമാപന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹാജി ചെര്‍ക്കളം മുഹമ്മദ് അധ്യക്ഷത വഹിക്കും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 30ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
പത്രസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് ഹാജി ചെര്‍ക്കളം മുഹമ്മദ് ജനറല്‍ സെക്രട്ടറി, ഹാജി സി.എം അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ കെ. അബ്ദ്ദുല്ല കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡണ്ടുമാര്‍ ഹാജി സി.എച്ച് വടക്കേക്കര, ഹാജി സി മുഹമ്മദ്, ബി. അബ്ബാസ്, സി.കെ മുഹമ്മദ്, സെക്രട്ടറിമാര്‍ സി.എച്ച്.എം അഷ്‌റഫ്, ബഷീര്‍ കനിയടുക്കം, എം.പി സുബൈര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it