ചെര്‍ക്കള-കല്ലടുക്ക റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടന്‍ തുടങ്ങും-എം.എല്‍.എ.

കാസര്‍കോട്: ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയുടെ നിര്‍ത്തിവച്ച നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19.194 കിലോമീറ്ററാണ് റോഡിന്റെ നീളം. കല്ലടുക്കയില്‍ നിന്ന് തുടങ്ങി ചെര്‍ളടുക്ക വരെ 11.65 കിലോമീറ്റര്‍ ബി.എം.സി ചെയ്തിട്ടുണ്ട്. 500 മീറ്റര്‍ മലയോര ഹൈവേയില്‍ ഉള്‍പ്പെടും. 7.544 കിലോമീറ്ററാണ് ബാക്കി വരുന്നത്. 2016-17 വര്‍ഷത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രുപ അനുവദിച്ചിരുന്നു. 36 കോടിക്കാണ് ടെന്‍ഡര്‍ ചെയ്ത്. ചെര്‍ക്കളയിലെ കുദ്രോളി കണ്‍സ്ട്രക്ഷനാണ് കരാര്‍ ഏറ്റെടുത്തത്. […]

കാസര്‍കോട്: ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയുടെ നിര്‍ത്തിവച്ച നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19.194 കിലോമീറ്ററാണ് റോഡിന്റെ നീളം. കല്ലടുക്കയില്‍ നിന്ന് തുടങ്ങി ചെര്‍ളടുക്ക വരെ 11.65 കിലോമീറ്റര്‍ ബി.എം.സി ചെയ്തിട്ടുണ്ട്. 500 മീറ്റര്‍ മലയോര ഹൈവേയില്‍ ഉള്‍പ്പെടും. 7.544 കിലോമീറ്ററാണ് ബാക്കി വരുന്നത്. 2016-17 വര്‍ഷത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രുപ അനുവദിച്ചിരുന്നു. 36 കോടിക്കാണ് ടെന്‍ഡര്‍ ചെയ്ത്. ചെര്‍ക്കളയിലെ കുദ്രോളി കണ്‍സ്ട്രക്ഷനാണ് കരാര്‍ ഏറ്റെടുത്തത്. 2019 ഒക്ടോബര്‍ 24ന് പണി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. കരാറുകാരന് 6 കോടി രൂപയാണ് ലഭിച്ചത്. ബാക്കി 13 കോടിയോളം രൂപ കിട്ടാത്തത് കൊണ്ടാണ് നിര്‍മ്മാണം മുടങ്ങിയത്. കിഫ്ബിയില്‍ ആവശ്യമായ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബാക്കി തുക അനുവദിച്ചതോടെ ഒരാഴ്ചക്കകം റോഡ് പുനരുദ്ധാരണ ജോലി പുനരാരംഭിക്കാമെന്ന് ഉറപ്പ് നല്‍കിയതായും എം.എല്‍.എ പറഞ്ഞു. റോഡ് നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it