ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

കളനാട്: ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബത്തിന്റെ ആയിരങ്ങള്‍ അണിനിരക്കുന്ന ആറു തലമുറകളുടെ സംഗമം ഡിസംബര്‍ 22ന് ബേക്കല്‍ ബീച്ച് റിസോര്‍ട്ടില്‍ നടക്കും. സംഗമത്തിന്റെ ലോഗോ പ്രകാശനം കുടുംബത്തിലെ കാരണവരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു.കളനാട് നിന്നും വളര്‍ന്നു ഇന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കുടുംബത്തിന്റെ വിപുലമായ സംഗമമാണ് ഡിസംബറില്‍ നടക്കുന്നതെന്ന് സംഘടക സമിതി അറിയിച്ചു.കളനാട് കുടുംബ തറവാട് വീട്ടില്‍ നടന്ന […]

കളനാട്: ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബത്തിന്റെ ആയിരങ്ങള്‍ അണിനിരക്കുന്ന ആറു തലമുറകളുടെ സംഗമം ഡിസംബര്‍ 22ന് ബേക്കല്‍ ബീച്ച് റിസോര്‍ട്ടില്‍ നടക്കും. സംഗമത്തിന്റെ ലോഗോ പ്രകാശനം കുടുംബത്തിലെ കാരണവരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു.
കളനാട് നിന്നും വളര്‍ന്നു ഇന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കുടുംബത്തിന്റെ വിപുലമായ സംഗമമാണ് ഡിസംബറില്‍ നടക്കുന്നതെന്ന് സംഘടക സമിതി അറിയിച്ചു.
കളനാട് കുടുംബ തറവാട് വീട്ടില്‍ നടന്ന പരിപാടിയില്‍ കുടുംബാംഗങ്ങളില്‍ നിന്നു വന്ന അഞ്ഞൂറോളം ലോഗോകളില്‍ നിന്ന് വിജയിയായി ലാസിന്‍ ഫെസ്ലാന്‍ ഖലീലിനെ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു.

Related Articles
Next Story
Share it