ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍; ആന്റണിയെ കണ്ടു

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് രാവിലെ അദ്ദേഹം തന്റെ രാഷ്ട്രീയ ഗുരുവായ എ.കെ. ആന്റണിയെ വീട്ടിലെത്തി കണ്ടു. 20 വര്‍ഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നത്. ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് എ.കെ. ആന്റണി പറഞ്ഞു. 20 വര്‍ഷം സി.പി.എമ്മില്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. തനിക്ക് പകരം […]

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് രാവിലെ അദ്ദേഹം തന്റെ രാഷ്ട്രീയ ഗുരുവായ എ.കെ. ആന്റണിയെ വീട്ടിലെത്തി കണ്ടു. 20 വര്‍ഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നത്. ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് എ.കെ. ആന്റണി പറഞ്ഞു. 20 വര്‍ഷം സി.പി.എമ്മില്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. തനിക്ക് പകരം ചെറിയാന്‍ ഫിലിപ്പ് രാജ്യസഭയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് എ.കെ. ആന്റണി പ്രതികരിച്ചു.

Related Articles
Next Story
Share it