ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു; വെള്ളിയാഴ്ച ആന്റണിയുമായി കൂടിക്കാഴ്ചക്ക് ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആന്റണിയുമായി കൂടിക്കാഴ്ചക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. ആന്റണി രണ്ട് ദിവസം മുമ്പ് ചെറിയാനുമായി സംസാരിച്ചിരുന്നു. ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയാറാണെന്ന് സംഭാഷണത്തില്‍ ചെറിയാന്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാന്‍ ഫിലിപ്പിന് പദവി നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. അതിലൂടെ ഇപ്പോള്‍ പാര്‍ട്ടി വിട്ടുപോയവര്‍ക്ക് സന്ദേശം നല്‍കാനാണ് നീക്കം. ചെറിയാന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കെ പി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടതിലൂടെ […]

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആന്റണിയുമായി കൂടിക്കാഴ്ചക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. ആന്റണി രണ്ട് ദിവസം മുമ്പ് ചെറിയാനുമായി സംസാരിച്ചിരുന്നു. ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയാറാണെന്ന് സംഭാഷണത്തില്‍ ചെറിയാന്‍ അറിയിച്ചതായാണ് വിവരം.

എന്നാല്‍ ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാന്‍ ഫിലിപ്പിന് പദവി നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. അതിലൂടെ ഇപ്പോള്‍ പാര്‍ട്ടി വിട്ടുപോയവര്‍ക്ക് സന്ദേശം നല്‍കാനാണ് നീക്കം. ചെറിയാന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കെ പി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടതിലൂടെ തിരിച്ചടി നേരിട്ട പാര്‍ട്ടിക്ക് ചെറിയാന്റെ തിരിച്ചുവരവ് ആശ്വാസമായേക്കും.

Related Articles
Next Story
Share it