മുഖ്യമന്ത്രിയുടെ നവോത്ഥാന നായകവേഷം പരിഹാസ്യമായെന്ന് ചെന്നിത്തല

കാസര്‍കോട്: നവോത്ഥാന നായകന്റെ പട്ടംകെട്ടി മുഖ്യമന്ത്രി കുറേ ആടിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. വിദ്യാനഗര്‍ ഡി.സി.സി. ഓഫീസില്‍ നടന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടായത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള കൊടിക്കുന്നിലിന്റെ പരാമര്‍ശത്തോടുള്ള ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി. കോവിഡില്‍ പ്രതിപക്ഷം പറഞ്ഞത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം. മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തില്‍ ആദ്യം മാറ്റംവരുത്തണം. ആറുമണി […]

കാസര്‍കോട്: നവോത്ഥാന നായകന്റെ പട്ടംകെട്ടി മുഖ്യമന്ത്രി കുറേ ആടിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. വിദ്യാനഗര്‍ ഡി.സി.സി. ഓഫീസില്‍ നടന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടായത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള കൊടിക്കുന്നിലിന്റെ പരാമര്‍ശത്തോടുള്ള ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി. കോവിഡില്‍ പ്രതിപക്ഷം പറഞ്ഞത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം. മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തില്‍ ആദ്യം മാറ്റംവരുത്തണം. ആറുമണി പത്രസമ്മേളനങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയിരിക്കുകയാണ്. പ്രതിപക്ഷം തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍. പെരിയ കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നു. പ്രതികള്‍ക്ക് ജയിലില്‍ കിട്ടുന്ന പൂര്‍ണസ്വാതന്ത്ര്യം സര്‍ക്കാര്‍ സംരക്ഷണത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

Related Articles
Next Story
Share it