മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സാദിഖ് അലി കുഴഞ്ഞുവീണ് മരിച്ചു
ചട്ടഞ്ചാല്‍: ആത്മാര്‍ത്ഥമായ പൊതുജനസേവനത്തിലൂടെ ശ്രദ്ധേയനായ മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കോളിയടുക്കത്തെ സാദിഖ് അലി മൂടംബയല്‍ (58) കുഴഞ്ഞു വീണ് മരിച്ചു. ചെങ്കള വില്ലേജ് ഓഫീസിലെ മുക്കുംമൂലയും പരിചിതമായിരുന്ന വില്ലേജ് ജീവനക്കാരനായിരുന്നു സാദിഖ് അലി. 1993 നവംബറില്‍ വില്ലേജ്മാന്‍ തസ്തികയില്‍ പ്രവേശിച്ച ഇദ്ദേഹം ഇവിടെ 27 വര്‍ഷമാണ് ജോലി ചെയ്തത്. 2022 മെയ് മാസമാണ് വിരമിച്ചത്. ഇതിന് ശേഷവും നാട്ടുകാരുടെ ആവശ്യപ്രകാരം ചെര്‍ക്കളയില്‍ ഒരു ഓഫീസ് തുറന്ന് സേവനം ലഭ്യമാക്കിയിരുന്നു. എന്‍.ജി.ഒ അസോസിയേഷന്‍ വിദ്യാനഗര്‍ ബ്രാഞ്ച് […]

ചട്ടഞ്ചാല്‍: ആത്മാര്‍ത്ഥമായ പൊതുജനസേവനത്തിലൂടെ ശ്രദ്ധേയനായ മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കോളിയടുക്കത്തെ സാദിഖ് അലി മൂടംബയല്‍ (58) കുഴഞ്ഞു വീണ് മരിച്ചു. ചെങ്കള വില്ലേജ് ഓഫീസിലെ മുക്കുംമൂലയും പരിചിതമായിരുന്ന വില്ലേജ് ജീവനക്കാരനായിരുന്നു സാദിഖ് അലി. 1993 നവംബറില്‍ വില്ലേജ്മാന്‍ തസ്തികയില്‍ പ്രവേശിച്ച ഇദ്ദേഹം ഇവിടെ 27 വര്‍ഷമാണ് ജോലി ചെയ്തത്. 2022 മെയ് മാസമാണ് വിരമിച്ചത്. ഇതിന് ശേഷവും നാട്ടുകാരുടെ ആവശ്യപ്രകാരം ചെര്‍ക്കളയില്‍ ഒരു ഓഫീസ് തുറന്ന് സേവനം ലഭ്യമാക്കിയിരുന്നു. എന്‍.ജി.ഒ അസോസിയേഷന്‍ വിദ്യാനഗര്‍ ബ്രാഞ്ച് സെക്രട്ടറി, കോണ്‍ഗ്രസ് കോളിയടുക്കം ബൂത്ത് പ്രസിഡണ്ട്, കോളിയടുക്കം മൂടംബയല്‍ ജമാഅത്ത് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഫൗസിയ. മക്കള്‍: മറിയം, സജ്ന. സഹോദരങ്ങള്‍: ഹബീബ് റഹ്മാന്‍ (കോണ്‍ട്രാക്ടര്‍), ലത്തീഫ് മാസ്റ്റര്‍, ശംസുദ്ദീന്‍, നൂരിഷ, അയ്യൂബ്, ബീഫാത്തിമ, ഉമൈബ, പരേതരായ മുഹമ്മദ് ഷമീം ഉമരി, മുസ്തഫ മാസ്റ്റര്‍.