സമഗ്ര മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ചെങ്കള പഞ്ചായത്ത്‌

ചെങ്കള: അജൈവ മാലിന്യ സംസ്‌ക്കരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി ചെങ്കള പഞ്ചായത്ത്.ശാസ്ത്രീയമായി മാലിന്യ ശേഖരണവും സംസ്‌ക്കരണവും നടപ്പിലാക്കി മാലിന്യ മുക്ത പഞ്ചായത്തായി ചെങ്കളയെ മാറ്റുക എന്നതാണ് ലക്ഷ്യം. മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് സമഗ്ര മാലിന്യനിര്‍മ്മാര്‍ജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.'ചെയ്ഞ്ചാവും ചെങ്കള ഇനി മാറ്റം നമ്മളിലൂടെ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒക്‌ടോബര്‍ രണ്ടാംവാരം ആരംഭിക്കും. കൂടുതല്‍ ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ചെങ്കള പഞ്ചായത്തില്‍ മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായ സാഹചര്യത്തിലാണ് […]

ചെങ്കള: അജൈവ മാലിന്യ സംസ്‌ക്കരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി ചെങ്കള പഞ്ചായത്ത്.
ശാസ്ത്രീയമായി മാലിന്യ ശേഖരണവും സംസ്‌ക്കരണവും നടപ്പിലാക്കി മാലിന്യ മുക്ത പഞ്ചായത്തായി ചെങ്കളയെ മാറ്റുക എന്നതാണ് ലക്ഷ്യം. മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് സമഗ്ര മാലിന്യനിര്‍മ്മാര്‍ജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
'ചെയ്ഞ്ചാവും ചെങ്കള ഇനി മാറ്റം നമ്മളിലൂടെ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒക്‌ടോബര്‍ രണ്ടാംവാരം ആരംഭിക്കും. കൂടുതല്‍ ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ചെങ്കള പഞ്ചായത്തില്‍ മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായ സാഹചര്യത്തിലാണ് ഭരണസമിതി ഈ ജനകീയ പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.
നിലവില്‍ വാര്‍ഡുകള്‍ തോറും പ്ലാസ്റ്റിക് സംഭരണമുണ്ടെങ്കിലും അത്ഫലപ്രദമല്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പുതിയ പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി വ്യാപാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി അവലോകന യോഗം നടത്തും. ഒരു വാര്‍ഡില്‍ ഒരു ദിവസം എന്ന രീതിയിലാണ് മാലിന്യ ശേഖരണം.
പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, എ.ഡി.എസ് അംഗങ്ങള്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും അവലോകനയോഗം ചേരും.

Related Articles
Next Story
Share it