ചെങ്കല്‍-ക്വാറി തൊഴിലാളികളെ സംരക്ഷിക്കണം-അസോസിയേഷന്‍

കാസര്‍കോട്: ചെങ്കല്‍-ക്വാറി തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ സഹകരണങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റവന്യു, ജിയോളജി, പൊലീസ് അധികൃതര്‍ ചെങ്കല്‍ ക്വാറികളെയും ചെങ്കല്‍ കയറ്റി പോകുന്ന ലോറികളെയും പീഡിപ്പിക്കുന്നതിനാല്‍ കഴിഞ്ഞ നവംബര്‍ 20 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിസ്ഥിതിക്ക് അനുമതി ലഭിക്കാത്തതിനാല്‍ ജിയോളജി വകുപ്പിന് ക്വാറി ലൈസന്‍സ് അനുവദിക്കാന്‍ കഴിയുന്നില്ല. നിലവില്‍ ഉണ്ടായിരുന്ന ഡിയാക്ക് കമ്മിറ്റി പുന:സ്ഥ പിച്ച് പരിസ്ഥിതിക്ക് അനുമതി നല്‍കാനാവശ്യമായ നടപടി സ്വീകരിച്ച് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ നിലനിര്‍ത്തണമെന്നും ഭാരവാഹികള്‍ […]

കാസര്‍കോട്: ചെങ്കല്‍-ക്വാറി തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ സഹകരണങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റവന്യു, ജിയോളജി, പൊലീസ് അധികൃതര്‍ ചെങ്കല്‍ ക്വാറികളെയും ചെങ്കല്‍ കയറ്റി പോകുന്ന ലോറികളെയും പീഡിപ്പിക്കുന്നതിനാല്‍ കഴിഞ്ഞ നവംബര്‍ 20 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിസ്ഥിതിക്ക് അനുമതി ലഭിക്കാത്തതിനാല്‍ ജിയോളജി വകുപ്പിന് ക്വാറി ലൈസന്‍സ് അനുവദിക്കാന്‍ കഴിയുന്നില്ല. നിലവില്‍ ഉണ്ടായിരുന്ന ഡിയാക്ക് കമ്മിറ്റി പുന:സ്ഥ പിച്ച് പരിസ്ഥിതിക്ക് അനുമതി നല്‍കാനാവശ്യമായ നടപടി സ്വീകരിച്ച് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ നിലനിര്‍ത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ രാഘവന്‍ വെളുത്തോളി, കെ.നാരായണന്‍, മുനീര്‍ ഭാരതീയന്‍, എം. വിനോദ് കുമാര്‍, ചന്ദ്രന്‍ അറിയാലുങ്കാല്‍, ഖാദര്‍ നിസാമുദ്ദീന്‍, ഷാഫി കന്യപ്പാടി സംബന്ധിച്ചു.

Related Articles
Next Story
Share it