അധികൃതര്‍ ദ്രോഹിക്കുന്നുവെന്ന്; ചെങ്കല്‍, ക്വാറി തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: ചെങ്കല്ല്, ക്വാറി മേഖലയിലുള്ളവരെ അധികൃതര്‍ ദ്രോഹിക്കുന്നതായി ആരോപിച്ച് ചെങ്കല്ല്-ക്വാറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാന്യ ഭാഗത്ത് നിന്ന് അടുക്കത്ത്ബയല്‍ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ റവന്യൂ അധികൃതര്‍ ഇന്നലെ കറന്തക്കാട് വെച്ച് പിടികൂടിയിരുന്നു. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് പറഞ്ഞാണ് ലോറികള്‍ പിടിച്ചത്. എന്നാല്‍ ചെങ്കല്ല് മേഖലയെ നിയമത്തിന്റെ പേരില്‍ അധികൃതര്‍ നിരന്തരം ഉപദ്രവിക്കുകയാണെന്നും ഈ മേഖലയിലെ നിരവധി പേര്‍ പട്ടിണിയിലാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. […]

കാസര്‍കോട്: ചെങ്കല്ല്, ക്വാറി മേഖലയിലുള്ളവരെ അധികൃതര്‍ ദ്രോഹിക്കുന്നതായി ആരോപിച്ച് ചെങ്കല്ല്-ക്വാറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാന്യ ഭാഗത്ത് നിന്ന് അടുക്കത്ത്ബയല്‍ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ റവന്യൂ അധികൃതര്‍ ഇന്നലെ കറന്തക്കാട് വെച്ച് പിടികൂടിയിരുന്നു. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് പറഞ്ഞാണ് ലോറികള്‍ പിടിച്ചത്. എന്നാല്‍ ചെങ്കല്ല് മേഖലയെ നിയമത്തിന്റെ പേരില്‍ അധികൃതര്‍ നിരന്തരം ഉപദ്രവിക്കുകയാണെന്നും ഈ മേഖലയിലെ നിരവധി പേര്‍ പട്ടിണിയിലാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കാസര്‍കോട് ഏരിയയില്‍ മാത്രം 4000ഓളം പേരാണ് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരം രൂപ മുതല്‍ 25,000 രൂപവരെ അധികൃതര്‍ പിഴ ഈടാക്കുന്നുവെന്നും ഈ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു. പണിമുടക്കിയാണ് ഇന്ന് പ്രക്ഷോഭം നടത്തിയത്. അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഭാരതീയം അധ്യക്ഷത വഹിച്ചു. ഹുസൈന്‍ ബേര്‍ക്ക സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സുധാമ ഗോസാഡ, ജമീല ഹമീദ്, വിനോദ് കുമാര്‍, ലത്തീഫ് നാരമ്പാടി, നിസാമുദ്ദീന്‍, ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it