തോട് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രമൊരുക്കി ചെമ്മനാട്
പൊയിനാച്ചി: തോടുകളുടെ സംരക്ഷണത്തിന് കയര്‍ കൊണ്ടുള്ള ഭൂവസ്ത്രമൊരുക്കി കവചം തീര്‍ക്കുകയാണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. കനത്ത മഴയില്‍ തോടുകളുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു പോകുന്നത് തടയുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭൂവസ്ത്രമൊരുക്കുന്നത്. അരമങ്ങാനം കളനാട് തോടിന്റെ ഇരു ഭാഗേത്തേയും പാര്‍ശ്വഭിത്തികള്‍ സംരക്ഷിക്കുന്നതിനായി അറുനൂറ് മീറ്ററോളം സ്ഥലത്ത് ഭുവസ്ത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 34 തൊഴിലാളികളാണ് പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ പങ്കാളികളായത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളുടെ സംരക്ഷണം ഈ പദ്ധതി വഴി നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് […]

പൊയിനാച്ചി: തോടുകളുടെ സംരക്ഷണത്തിന് കയര്‍ കൊണ്ടുള്ള ഭൂവസ്ത്രമൊരുക്കി കവചം തീര്‍ക്കുകയാണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. കനത്ത മഴയില്‍ തോടുകളുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു പോകുന്നത് തടയുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭൂവസ്ത്രമൊരുക്കുന്നത്.
അരമങ്ങാനം കളനാട് തോടിന്റെ ഇരു ഭാഗേത്തേയും പാര്‍ശ്വഭിത്തികള്‍ സംരക്ഷിക്കുന്നതിനായി അറുനൂറ് മീറ്ററോളം സ്ഥലത്ത് ഭുവസ്ത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപ ചെലവില്‍ 34 തൊഴിലാളികളാണ് പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ പങ്കാളികളായത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളുടെ സംരക്ഷണം ഈ പദ്ധതി വഴി നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മണ്‍സൂര്‍ കുരിക്കള്‍, സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കര്‍, രമാ ഗംഗാധരന്‍, സെക്രട്ടറി എം സുരേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ വീണറാണി ശങ്കര, മൈമൂന, രാജന്‍ കെ പൊയ്‌നാച്ചി, ടി.പി. നിസാര്‍, അമീര്‍ പാലോത്ത്, മറിയ മാഹിന്‍, ജയന്‍ , സുജാത രാമകൃഷ്ണണന്‍ , പ്രദീഷ് എം.കെ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നവാല്‍ റഹ്മാന്‍, അബ്ദുള്‍ മജീദ്, മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.