ചെമ്മനാട് പഞ്ചായത്ത് ബജറ്റ്: മാലിന്യമുക്ത പദ്ധതിക്ക് ഊന്നല്‍
കോളിയടുക്കം: ചെമ്മനാട് പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അവതരിപ്പിച്ചു.38,33,85,182 രൂപ വരവും 33,80,24,000 രൂപ ചെലവും 4,53,61,182 രൂപ മിച്ചവും ആണ് 2023-24 വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഉല്‍പാദന മേഖലയില്‍ ഒന്നര കോടിയിലധികം രൂപയും സേവന മേഖലയില്‍ പത്തര കോടിയും പശ്ചാത്തല മേഖലയില്‍ ആറ് കോടി രൂപയും നീക്കിവെച്ചു.സേവന മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപയും നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട് എന്ന അഭിമാന പദ്ധതിയിലൂടെ ശുചിത്വ മേഖലക്ക് […]

കോളിയടുക്കം: ചെമ്മനാട് പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അവതരിപ്പിച്ചു.
38,33,85,182 രൂപ വരവും 33,80,24,000 രൂപ ചെലവും 4,53,61,182 രൂപ മിച്ചവും ആണ് 2023-24 വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഉല്‍പാദന മേഖലയില്‍ ഒന്നര കോടിയിലധികം രൂപയും സേവന മേഖലയില്‍ പത്തര കോടിയും പശ്ചാത്തല മേഖലയില്‍ ആറ് കോടി രൂപയും നീക്കിവെച്ചു.
സേവന മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപയും നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട് എന്ന അഭിമാന പദ്ധതിയിലൂടെ ശുചിത്വ മേഖലക്ക് അരക്കോടി രൂപയും ഭാരിദ്ര്യ ലഘുകരണ പദ്ധതിക്ക് അഞ്ചു കോടിയിലധികം രൂപയും ഭവന നിര്‍മ്മാണത്തിന് ഒന്നര കോടി രൂപയും വയോജനങ്ങള്‍ക്ക് പകല്‍ വീടൊരുക്കാനും മറ്റ് ക്ഷേമ പദ്ധതികള്‍ക്കുമായി അമ്പതു ലക്ഷത്തോളം രൂപയും ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കാനുള്ള ക്ഷേമ പദ്ധതികള്‍ക്കായി നാല്‍പ്പത് ലക്ഷം രൂപയും വനിതകള്‍ക്കായി പത്ത് ലക്ഷം രൂപയും അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുന്നതിനും കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനും വേണ്ടി 80 ലക്ഷം രൂപയും വകയിരുത്തി. ഉല്‍പാദന മേഖലയില്‍ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, മുട്ടക്കോഴി വിതരണം, തെങ്ങ് കവുങ്ങ് വളം, കറവപ്പശുക്കള്‍ക്ക് കാലിതീറ്റ, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാലാക്കും.
പശ്ചാത്തല മേഖലയില്‍ കോണ്‍ക്രീറ്റ് റോഡുകള്‍, റോഡ് സംരക്ഷണഭിത്തികള്‍, സ്‌ക്കൂളുകള്‍ക്കുള്ള മലിന്യമുക്ത അടുക്കളകള്‍, ഹാന്റ് വാഷ് യൂണിറ്റ് തുടങ്ങിയവ നിര്‍മ്മിക്കുന്നതോടൊപ്പം - പഞ്ചായത്തിന്റെ ഇപ്രാവശ്യത്തെ ഹൈലൈറ്റ് പൊജക്ട് ഇന്‍ഡോര്‍ സ്റ്റേഡിയം കം പുനരധിവാസ കേന്ദ്രം സ്ഥാപിക്കാന്‍ മുപ്പത് ലക്ഷം രൂപ വകയിരുത്തി. പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ - ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്‍, ശംസുദ്ദീന്‍ തെങ്കില്‍, രാജന്‍ കെ. പൊയിനാച്ചി, അബ്ദുല്‍ കലാം സഅദുള്ള, ഇ. മനോജ്, കെ. കൃഷ്ണന്‍, സുജാത രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സെക്രട്ടറി എം. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.