ചെമനാട് പഞ്ചായത്ത് ക്ലബ്ബ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും
കോളിയടുക്കം: പഞ്ചായത്തുതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ക്ലബ്ബുകളെയും പഞ്ചായത്ത്തല രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. ചെമനാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ 'നല്ല വീട് നല്ല നാട് ചേലോടെ ചെമനാട്' സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനവും എം.പി നടത്തി. കായിക രംഗത്ത് ദേശീയ തലത്തില്‍ വളരെ ശ്രദ്ധേയനായ ദീര്‍ഘദൂര ഓട്ടക്കാരനായ രാഗേഷ് പെരുമ്പളയേയും സ്‌കൂള്‍ വിക്കി അവാര്‍ഡ് നേടിയ ജി.യു.പി സ്‌കൂള്‍ ചെമനാട് വെസ്റ്റ്, സ്വച്ഛ് വിദ്യാലയ […]

കോളിയടുക്കം: പഞ്ചായത്തുതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ക്ലബ്ബുകളെയും പഞ്ചായത്ത്തല രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.
ചെമനാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ 'നല്ല വീട് നല്ല നാട് ചേലോടെ ചെമനാട്' സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനവും എം.പി നടത്തി. കായിക രംഗത്ത് ദേശീയ തലത്തില്‍ വളരെ ശ്രദ്ധേയനായ ദീര്‍ഘദൂര ഓട്ടക്കാരനായ രാഗേഷ് പെരുമ്പളയേയും സ്‌കൂള്‍ വിക്കി അവാര്‍ഡ് നേടിയ ജി.യു.പി സ്‌കൂള്‍ ചെമനാട് വെസ്റ്റ്, സ്വച്ഛ് വിദ്യാലയ പുരസ്‌കാര്‍ നേടിയ ജി.യു.പി.എസ് കോളിയടുക്കം, ജി.യു.പി.എസ് തെക്കില്‍ വെസ്റ്റ്, ഹൈജീന്‍ റേറ്റിംഗ് സ്റ്റാര്‍ നേടിയ ഹോട്ടല്‍ മിലന്‍ എന്നീ സ്ഥാപനങ്ങളെയും ചെമനാട് പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി എം.പി അനുമോദിച്ചു. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് പ്രീമിയര്‍ തുക ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ക്ക് കൈമാറി. രണ്ടാംഘട്ട യൂസര്‍ ഫീ തുകക്കുള്ള ചെക്ക് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി വളണ്ടിയര്‍മാര്‍ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, സംസാരിച്ചു. സെക്രട്ടറി എം. സുരേന്ദ്രന്‍ നന്ദി പറഞ്ഞു. സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രചിച്ച ബോധവല്‍ക്കരണ ഗാനം ആലപിച്ചു.