ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

ചെമ്മനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് 1 മുതല്‍ 15 വരെ നടക്കും. കാമ്പയിന്‍ ഉല്‍ഘാടനം വ്‌ളോഗര്‍ ദമ്പതികളായ ജാബിര്‍-ഷൈമക്കു നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുലം നിര്‍വഹിച്ചു. മെയ് 15ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോട് അനുബന്ധിച്ച് ആണ് കാമ്പയിന്‍ നടത്തുന്നത്. ചടങ്ങില്‍ സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച്. റഫീഖ്, ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്, സ്‌കൂള്‍ പ്രധാന അധ്യാപകരായ ഡോ. സുകുമാരന്‍, […]

ചെമ്മനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് 1 മുതല്‍ 15 വരെ നടക്കും. കാമ്പയിന്‍ ഉല്‍ഘാടനം വ്‌ളോഗര്‍ ദമ്പതികളായ ജാബിര്‍-ഷൈമക്കു നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുലം നിര്‍വഹിച്ചു. മെയ് 15ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോട് അനുബന്ധിച്ച് ആണ് കാമ്പയിന്‍ നടത്തുന്നത്. ചടങ്ങില്‍ സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച്. റഫീഖ്, ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്, സ്‌കൂള്‍ പ്രധാന അധ്യാപകരായ ഡോ. സുകുമാരന്‍, കെ. വിജയന്‍, സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, പി.ടി.എ പ്രസിഡണ്ട് അബ്ദുല്ല പാലോത്ത്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ട്രഷറര്‍ റഫീഖ് കേളോട്ട്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സഹീദ് എസ്.എ, മുജീബ് അഹ്‌മദ്, യാസര്‍ സി.എല്‍, നാസര്‍ കുരിക്കള്‍, അന്‍വര്‍ എ.ബി, സലീം ടി.ഇ, ശാമില്‍ കെ.ടി. സംബന്ധിച്ചു.
മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഒ.എസ്.എ ജനറല്‍ സെക്രട്ടറിയെ 9447843363 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles
Next Story
Share it