ചെമനാട് ജമാഅത്ത് സ്‌കൂളില്‍<br>എസ്.പി.സി ക്യാമ്പ് തുടങ്ങി

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി. ക്യാമ്പ് 'ചിരാത്- 22' മേല്‍പറമ്പ് സ്റ്റേഷന്‍ ഓഫീസര്‍ ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍ എന്‍.എം. മുഖ്യാതിഥിയായിരുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനന്‍ എന്‍, എസ്.പി.സി. ചുമതലയുള്ള പി.ടി.എ കമ്മിറ്റി അംഗം മിസ്‌രിയ എന്‍.എം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് മുജീബ് അഹ്മദ് […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി. ക്യാമ്പ് 'ചിരാത്- 22' മേല്‍പറമ്പ് സ്റ്റേഷന്‍ ഓഫീസര്‍ ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍ എന്‍.എം. മുഖ്യാതിഥിയായിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനന്‍ എന്‍, എസ്.പി.സി. ചുമതലയുള്ള പി.ടി.എ കമ്മിറ്റി അംഗം മിസ്‌രിയ എന്‍.എം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് മുജീബ് അഹ്മദ് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.വിജയന്‍ സ്വാഗതവും എസ്.പി.സി. സി.പി.ഒ അബ്ദുല്‍ സലിം ടി.ഇ നന്ദിയും പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ കെ.വിജയന്‍ പതാക ഉയര്‍ത്തിയാണ് ക്യാമ്പിന് തുടക്കമായത്.
അധ്യാപകനായ ഉമ്മറുല്‍ ഫാറൂഖ്, എന്‍. മധുസൂദനന്‍, ശ്രീജിത്ത് പി, കൃഷ്ണപ്രസാദ് ഇ, മുഹമ്മദ് യാസിര്‍ സി.എല്‍, ചന്ദ്രശേഖരന്‍ പി.പി, സജ്‌ന കെ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. ക്യാമ്പില്‍ ഒരുക്കിയ ഹോണെസ്റ്റ് ഷോപ്പിന്റെ ഉദ്ഘാടനം ജമാഅത്ത് സെക്രട്ടറി സി.എച്ച് സാജു ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ സാധനങ്ങള്‍ എടുക്കാനും അതിന്റെ വില പണപ്പെട്ടിയില്‍ അവര്‍ക്ക് തന്നെ നിക്ഷേപിക്കാനും അവസരം ഒരുക്കുന്നതാണ് ഹോണെസ്റ്റ് ഷോപ്പ്. ക്യാമ്പിന് എ.സി.പി.ഒ. കാവ്യശ്രീ ടി, ഫാത്തിമത്ത് സുഹറ ടി.എസ്, മദര്‍ പി.ടി.എ പ്രസിഡണ്ട് മുഹ്‌സീന, പി.ടി.എ കമ്മിറ്റി അംഗം മിസ്‌രിയ സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it