ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്‌കൂളിന്റെ പ്രവര്‍ത്തന മികവിന് ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം

കാസര്‍കോട്: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി മേഖലാതലത്തില്‍ ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഭൂജല പരിപോഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ ഹ്രസ്വചിത്രനിര്‍മ്മാണ മത്സരത്തില്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്‌കൂള്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കോവിഡാനന്തരം കുട്ടികളില്‍ കണ്ടുവന്ന പഠന വിടവ് നികത്താനും വായനയെ പരിപോഷിപ്പിക്കാനും വിദ്യാലയം നടപ്പിലാക്കിയ ഉയരെ എന്ന തനത് മാതൃകാ പ്രവര്‍ത്തനം അക്കാദമിക തലത്തില്‍ ശ്രദ്ധേയമായിരുന്നു. ചെമ്മനാട് വെസ്റ്റ് ഗവ. യു.പി.സ്‌കൂള്‍ പാഠ്യ […]

കാസര്‍കോട്: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി മേഖലാതലത്തില്‍ ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഭൂജല പരിപോഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ ഹ്രസ്വചിത്രനിര്‍മ്മാണ മത്സരത്തില്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്‌കൂള്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കോവിഡാനന്തരം കുട്ടികളില്‍ കണ്ടുവന്ന പഠന വിടവ് നികത്താനും വായനയെ പരിപോഷിപ്പിക്കാനും വിദ്യാലയം നടപ്പിലാക്കിയ ഉയരെ എന്ന തനത് മാതൃകാ പ്രവര്‍ത്തനം അക്കാദമിക തലത്തില്‍ ശ്രദ്ധേയമായിരുന്നു. ചെമ്മനാട് വെസ്റ്റ് ഗവ. യു.പി.സ്‌കൂള്‍ പാഠ്യ പാഠ്യാനുബന്ധ മേഖലകളില്‍ നടപ്പിലാക്കിയ ശ്രദ്ധേയമായ മികവുകള്‍ പരിഗണിച്ച് ചെമ്മനാട് പഞ്ചായത്ത് ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. അവാര്‍ഡ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജാ അബൂബക്കറില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ പി.ടി. ബെന്നിയും വാര്‍ഡ് മെമ്പര്‍ അമീര്‍ ബി. പാലോത്തും ചേര്‍ന്ന് ഏറ്റുവാങ്ങി.

Related Articles
Next Story
Share it