കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ലോറി തൊക്കോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു, വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി; ഡ്രൈവര്‍ക്ക് പരിക്ക്
മംഗളൂരു: കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി തൊക്കോട് കല്ലാപ്പില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ മയൂരിനെ (40) പരിക്കുകളോടെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ വരെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ലോറി റോഡില്‍ നിന്ന് നീക്കിയത്. ലോറിയിലെ കെമിക്കല്‍ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കൂടുതല്‍ വാതകം ചോരുന്നതിന് മുമ്പ് പ്രശ്നം പരിഹരിച്ചു. അഗ്‌നിരക്ഷാസേന, എസിപി ധന്യ എന്‍ നായക്, സൗത്ത് […]

മംഗളൂരു: കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി തൊക്കോട് കല്ലാപ്പില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ മയൂരിനെ (40) പരിക്കുകളോടെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ വരെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ലോറി റോഡില്‍ നിന്ന് നീക്കിയത്. ലോറിയിലെ കെമിക്കല്‍ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കൂടുതല്‍ വാതകം ചോരുന്നതിന് മുമ്പ് പ്രശ്നം പരിഹരിച്ചു. അഗ്‌നിരക്ഷാസേന, എസിപി ധന്യ എന്‍ നായക്, സൗത്ത് ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്ടര്‍ രമേഷ് ഹനാപൂര്‍, ഉള്ളാള്‍ സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപ് ജി എസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ടാങ്കറില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന വാതകത്തിന്റെ ദുര്‍ഗന്ധം ഹൈവേക്ക് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ നിറഞ്ഞു. സ്ഥലത്തെത്തിയ ബിഎഎസ്എഫ് സുരക്ഷാ സംഘം സമീപത്തെ സ്ഥാപനങ്ങളോട് വൈദ്യുതി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപകട സ്ഥലത്ത് ഇരുവശത്തുമുള്ള ഗതാഗതം ട്രാഫിക് പൊലീസ് തടഞ്ഞു. ബിഎഎസ്എഫില്‍ നിന്ന് വിതരണം ചെയ്ത രണ്ട് കൂറ്റന്‍ ക്രെയിനുകളും രണ്ട് ചെറിയ ക്രെയിനുകളും ഉപയോഗിച്ചാണ് ലോറി ആദ്യം റോഡില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് കെമിക്കല്‍ ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തി മറ്റൊരു ട്രക്കില്‍ കയറ്റി.
ടാങ്കില്‍ നിന്ന് ചോര്‍ന്ന രാസവസ്തു സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ മാരകമല്ലെന്ന് ബിഎഎസ്എഫ് സുരക്ഷാ ഓഫീസര്‍ പറഞ്ഞു. ഉള്ളാള്‍ എം.എല്‍.എ യു.ടി ഖാദര്‍ ബംഗളുരുവിലായിരുന്നെങ്കിലും തന്റെ പി.എ പ്രവീണിനെ സംഭവസ്ഥലത്തേക്ക് അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.