ചെമ്പരിക്ക ഖാസിയുടെ മരണം: ദുരാരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ. മൊയ്തീന്‍ കുട്ടി ഹാജി

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ തനിക്കെതിരെ നടത്തിയ ദുരാരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവര്‍ത്തകനുമായ കെ. മൊയ്തീന്‍ കുട്ടിഹാജി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2021 ജനുവരി 19ന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ജനകീയ അന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ വിഷയവുമായി ബന്ധപ്പെട്ട് മൊയ്തീന്‍കുട്ടി ഹാജിയുടേതടക്കം പേരുകള്‍ ഉന്നയിച്ചത്. എന്നാല്‍ ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണക്കുകയാണെന്നും അതിലേക്ക് ദുഷ്ടലാക്കോടെ തന്റെ പേര് […]

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ തനിക്കെതിരെ നടത്തിയ ദുരാരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവര്‍ത്തകനുമായ കെ. മൊയ്തീന്‍ കുട്ടിഹാജി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2021 ജനുവരി 19ന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ജനകീയ അന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ വിഷയവുമായി ബന്ധപ്പെട്ട് മൊയ്തീന്‍കുട്ടി ഹാജിയുടേതടക്കം പേരുകള്‍ ഉന്നയിച്ചത്. എന്നാല്‍ ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണക്കുകയാണെന്നും അതിലേക്ക് ദുഷ്ടലാക്കോടെ തന്റെ പേര് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്ക കല്ലില്‍ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയോടൊപ്പം താന്‍ പോയി എന്നാണ് ആരോപണം. ഡോ. ഗോപാലകൃഷ്ണപിള്ളയെ തനിക്ക് നേരിട്ട് അറിയുക പോലുമില്ല.
ഖാസിയുടെ കൈവശം ഉണ്ടായിരുന്ന എയ്ഡഡ് സ്‌കൂള്‍ കൈക്കലാക്കിയെന്നും അതിലെ നിയമനം വഴി കോടികള്‍ സമ്പാദിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. മലബാര്‍ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇല്ല എന്നു മാത്രമല്ല എം.ഐ.സിക്കു കീഴിലുള്ളത് സ്വാശ്രയ കോളജാണ് എന്നതാണ് വാസ്തവം. വസ്തുതകള്‍ ഇതായിരിക്കെ വര്‍ഷങ്ങളായി പൊതുസമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തന്നെ തേജോവധം നടത്തുകയാണ് അന്വേഷണ കമ്മീഷന്‍ ചെയ്തത്. കാര്യങ്ങള്‍ മനിസിലാക്കാതെയും പഠിക്കാതെയും ദുഷ്ടലാക്കോടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇതിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അഡ്വ. സി.കെ. ശ്രീധരന്‍ മുഖേന ജനകീയാന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ക്ക് നോട്ടിസ് അയച്ചിരിക്കുകയാണെന്നും മൊയ്തീന്‍ കുട്ടി ഹാജി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it