ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ജീവകാരുണ്യ പ്രവര്‍ത്തനം രണ്ടാം ഘട്ട ഓര്‍മ്മവീടിന്റെ താക്കോല്‍ ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ പിടിഎ പ്രസിഡണ്ട് ബിഎച്ച് അബ്ദുല്‍ ഖാദറിനും വിദ്യാര്‍ത്ഥി പ്രതിനിധികളായ കെഎ മുഹമ്മദ് സുനൈബിനും എകെ അഹമ്മദ് ഹാഷിം സിജാദിനും നല്‍കി കൊണ്ട് നിര്‍വഹിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയ വിദ്യാര്‍ത്ഥിയുടെ ഓര്‍മകള്‍ക്ക് പ്രണാമമായി ചൂരി ഐക്യവേദിയുമായി സഹകരിച്ച് കൊണ്ടാണ് ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് […]

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ജീവകാരുണ്യ പ്രവര്‍ത്തനം രണ്ടാം ഘട്ട ഓര്‍മ്മവീടിന്റെ താക്കോല്‍ ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ പിടിഎ പ്രസിഡണ്ട് ബിഎച്ച് അബ്ദുല്‍ ഖാദറിനും വിദ്യാര്‍ത്ഥി പ്രതിനിധികളായ കെഎ മുഹമ്മദ് സുനൈബിനും എകെ അഹമ്മദ് ഹാഷിം സിജാദിനും നല്‍കി കൊണ്ട് നിര്‍വഹിച്ചു.
അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയ വിദ്യാര്‍ത്ഥിയുടെ ഓര്‍മകള്‍ക്ക് പ്രണാമമായി ചൂരി ഐക്യവേദിയുമായി സഹകരിച്ച് കൊണ്ടാണ് ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ആഘോഷത്തിനായി ശേഖരിച്ച പണം അകാലത്തില്‍ പൊലിഞ്ഞ് പോയ വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്നോട്ട് വന്നത്. കോവിഡ് മഹമാരി ജനജീവിതം നിശ്ചലമാക്കിയ സമയത്ത് നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് എന്‍എസ്എസുമായി സഹകരിച്ച് സ്‌നേഹവീടും നിര്‍മ്മിച്ച് നല്‍കിയിരുന്നു.
യോഗത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കുള്‍ മാനേജര്‍ സിടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ. സിഎച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി പങ്കെടുത്തു. ചെമ്മനാട് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, പി.ടി.എ പ്രസിഡണ്ട് ബിഎച്ച് അബ്ദുള്‍ ഖാദര്‍, പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ്കുഞ്ഞി, സ്‌കൂള്‍ കണ്‍വീനര്‍ സിഎച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി എച്ച്എസ്‌കെ വിജയന്‍, സ്റ്റാഫ് സെക്രട്ടറി എച്ച്എസ്എസ് ജിജി തോമസ്, ഒഎസ്എ പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കലം, വിദ്യാര്‍ത്ഥി പ്രതിനിധി കെഎ മുഹമ്മദ് സുനൈബ് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെഒ സ്വാഗതവും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ സിഎം മുസ്തഫ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it