റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ചെമ്മനാട് ഒരുങ്ങുന്നു; സംഘാടക സമിതി രൂപീകരിച്ചു

ചെമ്മനാട്: നവംബര്‍ 1, 2 തീയ്യതികളിലായി ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിനുള്ള സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ചെയര്‍മാനും ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ വര്‍ക്കിങ്ങ് ചെയര്‍മാനായും ഡി.ഡി.ഇ ടി.വി മധുസൂദനന്‍ കണ്‍വീനറായും കാസര്‍കോട് ഡി.ഇ.ഒ ട്രഷററുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. പതിനഞ്ച് സബ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു.ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി […]

ചെമ്മനാട്: നവംബര്‍ 1, 2 തീയ്യതികളിലായി ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിനുള്ള സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ചെയര്‍മാനും ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ വര്‍ക്കിങ്ങ് ചെയര്‍മാനായും ഡി.ഡി.ഇ ടി.വി മധുസൂദനന്‍ കണ്‍വീനറായും കാസര്‍കോട് ഡി.ഇ.ഒ ട്രഷററുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. പതിനഞ്ച് സബ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് മത്സരങ്ങള്‍ നടത്തുക. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ മുഖ്യാതിഥിയായും മുന്‍മന്ത്രിയും സ്‌കൂള്‍ മാനേജരുമായ സി.ടി അഹമ്മദാലി വിശിഷ്ടാതിഥിയായും പങ്കെടുത്തു. ജില്ലാ വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, ജില്ലാ പെതുമാരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍ എന്‍.എ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല പ്രസംഗിച്ചു. ഗണിതശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കൃഷ്ണദാസ് പലേരി, ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി അര്‍ജുനന്‍, സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി മധുസൂദനന്‍ എ., കൈറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ റോജി ജോണ്‍, ജി.യു.പി സ്‌ക്കൂള്‍ ചെമ്മനാട് വെസ്റ്റ് ഹെഡ്മാസ്റ്റര്‍ ബെന്നി പി.ടി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിത എസ്.എന്‍ അധ്യക്ഷത വഹിച്ചു.
ഡി. ഡി.ഇ ടി.വി മധുസൂദനന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍ എ. പാനല്‍ അവതരണവും കാസര്‍കോട് ഡി.ഇ.ഒ ദിനേശ വി. ബഡ്ജറ്റ് അവതരണവും നടത്തി. ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ. നന്ദി പറഞ്ഞു.

Related Articles
Next Story
Share it