ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുടെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഢസംഘങ്ങള്‍ സജീവം

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഡസംഘങ്ങള്‍ സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. തട്ടിപ്പ് മനസിലാക്കി വഴങ്ങാതിരിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും ഇവര്‍ ശ്രമിക്കുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിന് വഴങ്ങാതിരുന്നതിന് മൊബൈല്‍ ഫോണിലൂടെ ഭീഷണി നേരിടേണ്ടിവന്ന ചിത്താരി സ്വദേശി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. ചിത്താരിയിലെ റാഷിദിനെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കാന്‍ ശ്രമം നടന്നത്. റാഷിദ് ഒരാഴ്ച മുമ്പ് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് മാസ്‌ക് വാങ്ങാന്‍ അപേക്ഷ നല്‍കിയിരുന്നു. തൊട്ടടുത്ത […]

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന ഗൂഡസംഘങ്ങള്‍ സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. തട്ടിപ്പ് മനസിലാക്കി വഴങ്ങാതിരിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും ഇവര്‍ ശ്രമിക്കുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പിന് വഴങ്ങാതിരുന്നതിന് മൊബൈല്‍ ഫോണിലൂടെ ഭീഷണി നേരിടേണ്ടിവന്ന ചിത്താരി സ്വദേശി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. ചിത്താരിയിലെ റാഷിദിനെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കാന്‍ ശ്രമം നടന്നത്. റാഷിദ് ഒരാഴ്ച മുമ്പ് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് മാസ്‌ക് വാങ്ങാന്‍ അപേക്ഷ നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ റാഷിദിന്റെ ഫോണിലേക്ക് ഓര്‍ഡര്‍ ചെയ്ത മാസ്‌കിന് 12,60,000 രൂപയുടെ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന സന്ദേശം വന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ സൈറ്റിന്റെ ഓഫീസില്‍ നിന്നുള്ളവരാണെന്ന് ബോധ്യപ്പെടുത്താനായി വീഡിയോകളും കൂടുതല്‍ സന്ദേശങ്ങളും ഫോണിലേക്കെത്തി.
കാര്‍ സമ്മാനമായി കിട്ടുന്നതിനായി 6500 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഒരു അക്കൗണ്ട് നമ്പറും അയച്ചു. ഇതോടെ തട്ടിപ്പിനുള്ള ശ്രമമാണെന്ന് മനസിലാക്കിയ റാഷിദ് പിന്നീട് വന്ന സന്ദേശങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല. ഇതോടെ റാഷിദിന്റെ ഫോണിലേക്ക് നേരിട്ട് വിളിച്ച് ഭീഷണി ആരംഭിച്ചു. ഹിന്ദിയിലായിരുന്നു സംസാരം.
പണം കിട്ടില്ലെന്നറിഞ്ഞതോടെയായിരുന്നു നിരന്തരമായ ഭീഷണി വന്നത്.
റാഷിദിന് പുറമെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി മറ്റു പലരെയും തട്ടിപ്പിനിരയാക്കാന്‍ ശ്രമം നടന്നതായി വിവരമുണ്ട്.

Related Articles
Next Story
Share it