ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 8 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു 8 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ ബദറുദ്ദീന്‍, അതിഞ്ഞാലിലെ അബ്ദുല്‍നാസര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. തൈക്കടപ്പുറം പുറത്തേകൈയ്യിലെ എം രജിത്തിന്റെ പരാതിയിലാണ് കേസ്. ബിസിനസില്‍ പങ്കാളിയായാല്‍ ലാഭവിഹിതത്തില്‍ പകുതി നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. 2021 നവംബര്‍ 28ന് ആണ് 8 ലക്ഷം രൂപ നല്‍കിയതെന്ന് പരാതിയിലുണ്ട്. ബിസിനസ് തുടങ്ങാതെ കബളിപ്പിച്ചു വെന്നാണ് പരാതി.

കാഞ്ഞങ്ങാട്: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു 8 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി.
സംഭവുമായി ബന്ധപ്പെട്ട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ ബദറുദ്ദീന്‍, അതിഞ്ഞാലിലെ അബ്ദുല്‍നാസര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. തൈക്കടപ്പുറം പുറത്തേകൈയ്യിലെ എം രജിത്തിന്റെ പരാതിയിലാണ് കേസ്.
ബിസിനസില്‍ പങ്കാളിയായാല്‍ ലാഭവിഹിതത്തില്‍ പകുതി നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
2021 നവംബര്‍ 28ന് ആണ് 8 ലക്ഷം രൂപ നല്‍കിയതെന്ന് പരാതിയിലുണ്ട്. ബിസിനസ് തുടങ്ങാതെ കബളിപ്പിച്ചു വെന്നാണ് പരാതി.

Related Articles
Next Story
Share it