അപ്പീലിലൂടെ എത്തി ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ചട്ടഞ്ചാല്‍ സ്‌കൂളിന് ഒന്നാം സ്ഥാനം

ചായ്യോത്ത്: കാസര്‍കോട് ഉപജില്ലാ കലോല്‍സവത്തില്‍ മൂന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അപ്പീലിലൂടെ എത്തി ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഉപജില്ല കലാമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ജി.എച്ച്.എസ്.എസ് ഇരിയണ്ണിയേയും രണ്ടാം സ്ഥാനം നേടിയ സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടിനെയും കടത്തിവെട്ടിയാണ് ചട്ടഞ്ചാല്‍ സ്‌കൂളിന്റെ നേട്ടം. ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പനയില്‍ ഉപജില്ല കലാമേളയില്‍ ഒന്നാം സ്ഥാനം നേടിയ ബി.എ.ആര്‍.എച്ച്.എസ്.എസ്.ബോവിക്കാനം ടീമിനെ പിന്തള്ളി ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം എ […]

ചായ്യോത്ത്: കാസര്‍കോട് ഉപജില്ലാ കലോല്‍സവത്തില്‍ മൂന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അപ്പീലിലൂടെ എത്തി ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഉപജില്ല കലാമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ജി.എച്ച്.എസ്.എസ് ഇരിയണ്ണിയേയും രണ്ടാം സ്ഥാനം നേടിയ സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടിനെയും കടത്തിവെട്ടിയാണ് ചട്ടഞ്ചാല്‍ സ്‌കൂളിന്റെ നേട്ടം. ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പനയില്‍ ഉപജില്ല കലാമേളയില്‍ ഒന്നാം സ്ഥാനം നേടിയ ബി.എ.ആര്‍.എച്ച്.എസ്.എസ്.ബോവിക്കാനം ടീമിനെ പിന്തള്ളി ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി മികവ് കാട്ടി. കണ്ണൂര്‍ സ്വദേശി നാസര്‍ പറശ്ശിനികടവ് ആണ് ചട്ടഞ്ചാല്‍ സ്‌കൂളിലെ രണ്ട് ടീമുകളെയും ഒപ്പന പരിശീലിപ്പിച്ചത്. നാസര്‍ തന്നെ പരിശീലിപ്പിച്ച ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിനാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം.

ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ ടീം
Related Articles
Next Story
Share it