സ്പന്ദനം സൗജന്യ ഹൃദ്രോഗ ചികിത്സ ക്യാമ്പ് നടത്തി

ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ മെഡിസിറ്റിയും അക്കര ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യഹൃദയ ശസ്ത്രക്രിയ തുടര്‍ ചികിത്സാ ക്യാമ്പില്‍ സംബന്ധിച്ചവര്‍
കാസര്‍കോട്: സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനും ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യഹൃദയ ശസ്ത്രക്രിയ തുടര്‍ ചികിത്സ ക്യാമ്പ് മുളിയാര്‍ അക്കര ഫൗണ്ടേഷനില്‍ നടന്നു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരിടുന്ന നിരവധി കുട്ടികള്‍ പങ്കെടുത്തു.
ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലെ ഹൃദ്രോഗ വിദഗ്ധരായ ഡോ. ബിജേഷ് വി.വി, ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ലത്തീഫ് ഖാസിം, ആസ്റ്റര്‍ വളണ്ടിയര്‍ മാനേജര്‍ ഹസീം, അക്കര ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് യാസിര്‍, അക്കര ഫൗണ്ടേഷന്‍ ചൈല്‍ഡ് ആന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജിനില്‍ രാജ് പി.ആര്‍.ഒ, വിന്ദുജ വി. കുമാര്‍, കമ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ കോഡിനേറ്റര്‍ ത്വല്‍ഹത്ത് ഉസ്മാന്‍, കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ സനിക കെ.വി എന്നിവര്‍ നേതൃത്വം നല്‍കി.