ഗൗരിലങ്കേഷ് വധം; 18 പ്രതികളെ പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ 2017 സെപ്തംബറില്‍ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 18 പ്രതികള്‍ക്ക് സിറ്റി പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കന്നഡ, മറാത്തി ഭാഷകളില്‍ കുറ്റപത്രം പ്രതികള്‍ക്ക് വായിച്ചുകേള്‍പ്പിച്ചത്. ഡിസംബര്‍ എട്ടിന് നടക്കുന്ന ഹിയറിംഗില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിനുള്ള തീയതി കോടതി തീരുമാനിക്കും. അമോല്‍ കാലെ, പരശുറാം അശോക് വാഗ്മോര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി, അമിത് ദിഗ്വേകര്‍, ഭരത് കുരാനെ, സുരേഷ് […]

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ 2017 സെപ്തംബറില്‍ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 18 പ്രതികള്‍ക്ക് സിറ്റി പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കന്നഡ, മറാത്തി ഭാഷകളില്‍ കുറ്റപത്രം പ്രതികള്‍ക്ക് വായിച്ചുകേള്‍പ്പിച്ചത്. ഡിസംബര്‍ എട്ടിന് നടക്കുന്ന ഹിയറിംഗില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിനുള്ള തീയതി കോടതി തീരുമാനിക്കും. അമോല്‍ കാലെ, പരശുറാം അശോക് വാഗ്മോര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി, അമിത് ദിഗ്വേകര്‍, ഭരത് കുരാനെ, സുരേഷ് എച്ച്എല്‍, രാജേഷ് ഡി ബംഗേര, മഹേഷ് പാട്ടീല്‍, ശരദ് കലാസ്‌കര്‍, എന്‍ മോഹന്‍ നായക്, വാസുദേവ ഭഗവാന്‍ സൂര്യവംശി, സുജിത് കുമാര്‍, സുജിത് എസ്ആര്‍, മഞ്ചാരാ പട്ടാലി, ശ്രീകാന്ത് ജഗന്നാഥ് പംഗാര്‍ക്കര്‍, കെടി നവീന്‍ കുമാര്‍, ശിവ എന്നിവര്‍ക്കാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ബെല്ലാരി, തുംകൂര്‍, മൈസൂരു, ശിവമൊഗ ജയിലുകളില്‍ നിന്ന് എല്ലാ പ്രതികളെയും നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റാന്‍ ചീഫ് മെട്രോപൊളിറ്റന്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതി ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചിരുന്നു.

Related Articles
Next Story
Share it